---
title: "പ്രതാപ് പോത്തന്റെ മരണ കാരണമെന്താണെന്ന് വെളിപ്പെടുത്തി മുന്‍ഭാര്യ അമല"
english_title: "Pratap Pothan's ex-wife Amala revealed the cause of his death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55406/pratap-pothans-ex-wife-amala-revealed-the-cause-of-his-death"
published_at: "2022-07-16T20:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2ccfd18491_PRATHAP.jpg"
keywords: []
---

# പ്രതാപ് പോത്തന്റെ മരണ കാരണമെന്താണെന്ന് വെളിപ്പെടുത്തി മുന്‍ഭാര്യ അമല

> **Lead Summary:** കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചത്. ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഇദ്ദേഹത്തെ. മരിക്കുന്നതിന് തലേദിവസം ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.

## Article Content

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചത്. ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഇദ്ദേഹത്തെ. മരിക്കുന്നതിന് തലേദിവസം ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.

മരണവും നിലനില്‍പ്പും മനുഷ്യ ജീവിതവുമെല്ലാം ഈ പോസ്റ്റില്‍ ഉണ്ടായിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ മരണകാരണം എന്തെന്ന് തേടി പ്രേക്ഷകരും എത്തി.

ഒടുവില്‍ പ്രതാപ് പോത്തന്റെ മരണ കാരണമെന്താണെന്ന് വെളിപ്പെടുത്തി കൊണ്ട് മുന്‍ഭാര്യ അമല രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു പ്രതികരണത്തിലാണ് അമല വിശദീകരണം നല്‍കിയത്.

ഇതോടെ നടന്റെ മരണത്തിലുള്ള ദുരൂഹതകളൊക്കെ അവസാനിച്ചു. ഒടുവില്‍ നടന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് മുന്‍ഭാര്യ അമല വ്യക്തമാക്കി.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1978 ല്‍ ഭരതനാണ് ഇദ്ദേഹത്തെ ആരവമെന്ന സിനിമയിലൂടെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ല്‍ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. 1980 ല്‍ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/55406/pratap-pothans-ex-wife-amala-revealed-the-cause-of-his-death)