---
title: "  'കടുവ',  വിമർശനങ്ങൾക്ക് മറുപടിയുമായി മല്ലിക സുകുമാരൻ രംഗത്ത്"
english_title: "Mallika Sukumaran is on stage to answer the criticism of kaduva'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54149/mallika-sukumaran-is-on-stage-to-answer-the-criticism-of-kaduva"
published_at: "2022-07-10T20:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62caef762718a_mallika_sukumaran.jpg"
keywords: []
---

#   'കടുവ',  വിമർശനങ്ങൾക്ക് മറുപടിയുമായി മല്ലിക സുകുമാരൻ രംഗത്ത്

> **Lead Summary:** ഷാജി കെെലാസ് ചിത്രം കടുവയിലെ മാസ് ഡയലോഗിന് പ്രതികരണവുമായി എത്തിയ സിൻസി അനിലിന് മറുപടിയുമായി മല്ലിക സുകുമാരൻ. പൃഥ്വിരാജും ഷാജി കെെലാസും അതിന് മാപ്പ് പറഞ്ഞിട്ടുണ്ട്.

## Article Content

ഷാജി കെെലാസ് ചിത്രം കടുവയിലെ മാസ് ഡയലോഗിന് പ്രതികരണവുമായി എത്തിയ സിൻസി അനിലിന് മറുപടിയുമായി മല്ലിക സുകുമാരൻ. പൃഥ്വിരാജും ഷാജി കെെലാസും അതിന് മാപ്പ് പറഞ്ഞിട്ടുണ്ട്.

ഒരു സിനിമയുടെ പേരിൽ ദയവുചെയ്ത് ഭിന്നശേഷിക്കാരെ അതിൽ വലിച്ചിഴക്കരുതെന്നും മല്ലിക കൂട്ടിച്ചേർത്തു. ഒരാളുടെ അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വേണമെങ്കിലുo ഉപയോഗിക്കാമെന്നും അവർ കൂട്ടിച്ചേർത്തു…

**

**

**മല്ലിക സുകുമാരൻറെ ഫേയ്സ് ബുക്ക് പോസ്റ്റ്;….. **

> “സിൻസി അനിൽ, ഇടപ്പാളിലെ ബന്ധുക്കളിൽ ഭിന്നശേഷിയുള്ള ഒരു പെൺ കുഞ്ഞിന് , കുട്ടിയുടെ അമ്മയുടെ വേദന കണ്ട് എന്റെ തിരുവനന്തപുരത്തുണ്ടായിരുന്ന വസ്തുവിൽ വീടും കുട്ടിയുമായി സഞ്ചരിക്കാൻ ഒരു വാഹനവും കൊടുത്തവരാണ് ഞാനും എന്റെ സുകുവേട്ടനും. ആ കുടുംബത്തിനു വേണ്ടി എന്റെ മക്കൾ ചെയ്തിട്ടുള്ള കാര്യങ്ങൾ വാചക കസർത്തിലൂടെ നിരത്താൻ താല്പര്യവുമില്ല…. പലരേയും പോലെ സിൻസിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം…

പലരിൽ ഒരാൾ പക്ഷേ ഭിന്നശേഷിക്കാരെ അതിൽ കേവലം ഒരു സിനിമയുടെ പേരിൽ ദയവുചെയ്ത് വലിച്ചിഴക്കരുത്… സിൻസിയുടെ അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വേണമെങ്കിലുo ഉപയോഗിക്കാം…. പൊതു ജനം പലവിധം…

> ഷാജി കൈലാസ് അത് തിരുത്തുകയും ചെയ്യും… ഷാജിയും പൃഥ്വിയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു…. പിന്നെ , മാദ്ധ്യമ സുഹൃത്തുക്കളോടു ചോദിക്കാം…. അതുമല്ലങ്കിൽ “അമൃതവർഷിണി’ എന്ന സംഘടന എന്താണെന്ന് അന്വേഷിക്കൂ….” എന്നായിരുന്നു മല്ലികാ സുകുമാരൻ പറഞ്ഞത്.

നമ്മള്‍ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്. ഈ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. സംഭവം

### Related Links & Sources
- [Original Story Source](https://moviemax.in/news/54149/mallika-sukumaran-is-on-stage-to-answer-the-criticism-of-kaduva)