---
title: "ശ്രീജിത്ത് രവിക്കെതിരായ പോക്സോ കേസില്‍ പ്രതികരിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് "
english_title: "Director Shanthivila Dinesh reacts to the POCSO case against Sreejith Ravi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54066/director-shanthivila-dinesh-reacts-to-the-pocso-case-against-sreejith-ravi"
published_at: "2022-07-10T12:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca79fd7c2c2_sreejith_and_shanthivila_dinesh.jpg"
keywords: []
---

# ശ്രീജിത്ത് രവിക്കെതിരായ പോക്സോ കേസില്‍ പ്രതികരിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് 

> **Lead Summary:** കഴിഞ്ഞ ദിവസം കുട്ടികളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടാണ് നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായത് . ഇപ്പോഴിതാ ശ്രീജിത്ത് രവിക്കെതിരായ പോക്സോ കേസില്‍ പ്രതികരിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരിക്കുകയാണ് .

## Article Content

കഴിഞ്ഞ ദിവസം കുട്ടികളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടാണ് നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായത് . ഇപ്പോഴിതാ ശ്രീജിത്ത് രവിക്കെതിരായ പോക്സോ കേസില്‍ പ്രതികരിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരിക്കുകയാണ് .

ശ്രീജിത്ത് രവിയുടെ വാര്‍ത്ത വന്നപ്പോള്‍ ശരിക്കും വേദനിച്ച് പോയെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. അദ്ദേഹം എനിക്ക് ഇഷ്ടമുള്ള ഒരു നടനായിരുന്നു. പക്ഷേ എന്ത് സംഭവിച്ചുവെന്ന് അറിയില്ല. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിളയുടെ പ്രതികരണം.ശ്രീജിത്ത് പൊലീസിനോട് പറഞ്ഞ കാര്യം ശരിയാണ്. ശ്രീജിത്തിന്റേത് ഒരു തരം അസുഖമാണ്. അയാള്‍ ശരിക്കുമൊരു മാന്യനാണ്.

ശ്രീജിത്തിനെതിരെ ഇപ്പോള്‍ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. ഈ വാര്‍ത്ത ഒരു വലിയ ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് കൂവുന്നത് കണ്ടിരുന്നു. എന്ത് തരം മനോവൈകൃതമാണ് ഇവര്‍ കാണിച്ച് കൂട്ടുന്നതെന്ന് അയാള്‍ ചാനലില്‍ ഇരുന്ന് പറയുന്നത് കണ്ടിരുന്നു.

ഇത് പറയുന്നയാള്‍ വന്‍ മാന്യനാണെന്ന് തോന്നും. ശ്രീജിത്ത് രവി മാത്രമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നും. ശ്രീജിത്ത് രവിയെ കുറിച്ച് ആരും സിനിമാ സെറ്റില്‍ മോശമായി പറഞ്ഞിട്ടില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരനാണ് ശ്രീജിത്ത്.

ഓരോരുത്തരും ഓരോ വീക്ഷണ കോണിലാണ് ഇതിനെ കാണുന്നത്. മാന്യനായ ഒരു ചെറുപ്പക്കാരന്‍, കാര്‍ ഓടിച്ച് വന്ന്, അതില്‍ നിന്നിറങ്ങി, ധരിച്ചിരിക്കുന്ന വസ്ത്രം ഊരി മാറ്റി നഗ്‌നത പ്രദര്‍ശിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. രോഗലക്ഷണമെന്നേ കരുതാനാവൂ.

ശ്രീജിത്ത് രവി അദ്ദേഹത്തിന്റെ നഗ്‌നത പ്രദര്‍ശിപ്പിച്ചുവെന്ന് പറയുന്നുണ്ട്. സ്വബോധമുള്ള ഒരാള്‍ക്ക് സ്വന്തം നഗ്‌നത വീട്ടിലിരുന്ന് ചിത്രീകരിച്ചാല്‍ പോരേ. ഈ കുട്ടികള്‍ ഭയന്ന് വീട്ടുകാരെ വിളിച്ചപ്പോഴേക്ക് ഇയാള്‍ കാര്‍ എടുത്ത് രക്ഷപ്പെട്ടുവെന്നാണ് പറയുന്നത്. ചാനലുകളിലൊക്കെ അത്തരത്തില്‍ വന്നിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54066/director-shanthivila-dinesh-reacts-to-the-pocso-case-against-sreejith-ravi)