---
title: "നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി മംമ്ത മോഹന്‍ദാസ് രംഗത്ത് "
english_title: "Actress Mamta Mohandas has criticized the organization of women in Malayalam cinema, WCC"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53674/actress-mamta-mohandas-has-criticized-the-organization-of-women-in-malayalam-cinema-wcc"
published_at: "2022-07-08T12:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7d9d2ec7c9_mamtha_mohandas.jpg"
keywords: []
---

# നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി മംമ്ത മോഹന്‍ദാസ് രംഗത്ത് 

> **Lead Summary:** മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . നിരവധി നല്ല നല്ല കഥാപത്രങ്ങളാണ് താരം സമ്മാനിച്ചത് . താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് .

## Article Content

മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് . നിരവധി നല്ല നല്ല കഥാപത്രങ്ങളാണ് താരം സമ്മാനിച്ചത് . താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് .

മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടന ഡബ്ല്യൂസിസിക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്.

ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യുന്നവര്‍ സംഘടനയില്‍ ഉണ്ടെന്നും ഇരയാകാന്‍ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

‘നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് വശങ്ങളുണ്ട്. എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് രണ്ട് വശത്തുള്ളവരും കാരണക്കാരാണ്. ചുരുക്കം ചില സംഭവങ്ങളില്‍ ഒഴികെ സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കുന്നുണ്ട്. ഇരയാകാന്‍ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല.

ആക്രമിക്കപ്പെട്ട നടി എല്ലാകാലത്തും ഇരയാകാന്‍ നില്‍ക്കരുത്. ആ സംഭവത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ തയാറാകണം. പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്.

പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കില്‍ കാര്യങ്ങള്‍ നേരത്തെ മനസ്സിലാക്കാനുള്ള കഴിവും സ്ത്രീകള്‍ക്കുണ്ട്,’ മംമ്ത മോഹന്‍ദാസ് പറഞ്ഞു. ഞാനൊരു ഇരയാണെന്ന് പറഞ്ഞ് നടന്നാല്‍ വീണ്ടും പഴയ സാഹചര്യം ഉണ്ടാകും.

ഒരു ദുര്‍ബലമായ പൊസിഷനിലാണ് നമ്മള്‍ നമ്മളെ തന്നെ വച്ചിരിക്കുന്നത്. അവിടെ നിന്നും ഉയരുകയാണ് വേണ്ടത്. അതൊക്കെ അതിജീവിച്ചാണ് ഞാനും ഇവിടെ എത്തിയത്. മംമ്ത കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/53674/actress-mamta-mohandas-has-criticized-the-organization-of-women-in-malayalam-cinema-wcc)