---
title: "വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച്  മഞ്ജരി"
english_title: "Now the actor has shared the details after marriage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/52875/now-the-actor-has-shared-the-details-after-marriage"
published_at: "2022-07-04T14:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2a75c00baa_majari.jpg"
keywords: []
---

# വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച്  മഞ്ജരി

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം. ഒന്നിച്ച് പഠിച്ച ജെറിനെയാണ് മഞ്ജരി വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു അഭിമുഖത്തില്‍ ആയിരുന്നു ഇരുവരും വിശേഷം പങ്കുവെച്ചത്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം. ഒന്നിച്ച് പഠിച്ച ജെറിനെയാണ് മഞ്ജരി വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു അഭിമുഖത്തില്‍ ആയിരുന്നു ഇരുവരും വിശേഷം പങ്കുവെച്ചത്.

ഞങ്ങള്‍ മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരാണ്, എന്നാല്‍ അന്നൊന്നും അത്ര സംസാരിച്ചിരുന്നില്ല ഞങ്ങള്‍. പിന്നീട് ഫ്രണ്ട്‌സ് എല്ലാം ചേര്‍ന്ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. അതില്‍ ബാംഗ്ലൂരിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു.

അങ്ങനെയാണ് ജെറിനെ വീണ്ടും കാണുന്നതും സൗഹൃദത്തില്‍ ആവുന്നതും . സംസാരിക്കുന്നതിനിടെ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അത് തമാശയായിട്ടായിരുന്നു കണ്ടത്.

വിവാഹാലോചനയുമായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത്ര കാര്യമാക്കിയില്ല. അമ്മയോട് ആണ് ഇതേകുറിച്ച് സംസാരിച്ചത്. അങ്ങനെ വിവാഹം നടത്താന്‍ തീരുമാനിച്ചു.

സ്‌നേഹംകൊണ്ട് മുന്നേറണം എന്നും മനുഷ്യരായി ജീവിക്കണമെന്ന് അവര്‍ ഞങ്ങളുടെ പറഞ്ഞത്. ഞങ്ങള്‍ ഫ്രണ്ട്‌സ് ആയിരുന്ന സമയത്ത് വീഡിയോകള്‍ ഒക്കെ ചെയ്യുമായിരുന്നു , ഇപ്പോള്‍ അതൊക്കെ ശരിക്കും മിസ്സ് ചെയ്യുന്നു.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര ഖത്തറിലേക്ക് ആയിരുന്നു അത് തനിച്ചാണ് പോയത് മഞ്ജരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52875/now-the-actor-has-shared-the-details-after-marriage)