---
title: "അവസാന നിമിഷം നിര്‍മാതാവ് പറ്റിച്ചു, രക്ഷയ്‌ക്കെത്തിയത് പൃഥ്വിരാജ്;  ഗിരീഷ് ലാല്‍"
english_title: "Girish Lal's words about Prithviraj go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52734/girish-lals-words-about-prithviraj-go-viral"
published_at: "2022-07-03T20:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1b4febb248_prithviraj.jpg"
keywords: []
---

# അവസാന നിമിഷം നിര്‍മാതാവ് പറ്റിച്ചു, രക്ഷയ്‌ക്കെത്തിയത് പൃഥ്വിരാജ്;  ഗിരീഷ് ലാല്‍

> **Lead Summary:** തന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്കൊപ്പം നില്‍കാനുള്ള മനസ് നടന്‍ പൃഥ്വിരാജിനുണ്ടെന്ന് മാണിക്യകല്ല് സിനിമയുടെ നിര്‍മാതാവ് ഗിരീഷ് ലാല്‍. ‘എല്ലാ കാര്യങ്ങളിലും തന്റേതായ ഉറച്ച തീരുമാനമുള്ള വ്യക്തിയാണ് പൃഥ്വിരാജ്.’ ‘പൈസ എന്ന് പറഞ്ഞ് ചത്ത് കിടക്കുന്നൊരാളല്ല.

## Article Content

തന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്കൊപ്പം നില്‍കാനുള്ള മനസ് നടന്‍ പൃഥ്വിരാജിനുണ്ടെന്ന് മാണിക്യകല്ല് സിനിമയുടെ നിര്‍മാതാവ് ഗിരീഷ് ലാല്‍. ‘എല്ലാ കാര്യങ്ങളിലും തന്റേതായ ഉറച്ച തീരുമാനമുള്ള വ്യക്തിയാണ് പൃഥ്വിരാജ്.’ ‘പൈസ എന്ന് പറഞ്ഞ് ചത്ത് കിടക്കുന്നൊരാളല്ല.

പക്ഷെ കാര്യകാരണങ്ങള്‍ മനസിലാക്കിയെ പെരുമാറുകയുള്ളൂ. മമ്മൂക്കയെപ്പോലെ വളരെ കുറച്ചുപേരിലെ ഞാന്‍ ആ സ്വഭാവം കണ്ടിട്ടുള്ളൂ.’ ഒരിക്കല്‍ സുഹൃത്തിന്റെ അമ്മയുടെ ഓപ്പറേഷന് എനിക്ക് പണം ആവശ്യമായി വന്നു.

പ്രശസ്തനായ ഒരു നിര്‍മാതാവിനോട് പണം കടം ചോദിച്ച് വെച്ചിരുന്നു. അന്ന് അയാള്‍ തരാമെന്ന് വാക്ക് പറഞ്ഞതിനാല്‍ ഞാന്‍ മറ്റൊരിടത്തും ചോദിച്ച് വെച്ചിരുന്നില്ല.’

‘എന്നാല്‍ കൊടുക്കേണ്ട സമയമായപ്പോള്‍ ആ നിര്‍മാതാവ് ഫോണ്‍ എടുത്തില്ല. നിരവധി തവണ വിളിച്ചുനോക്കി മറുപടി കണ്ടില്ല. അപ്പോഴാണ് സിനിമയില്‍ അടുത്തറിയാവുന്നവരുടെ മുഖങ്ങള്‍ ഓര്‍ത്ത് നോക്കിയത്. അങ്ങനെയിരിക്കെ പൃഥ്വിയെ ഓര്‍മ വന്നു.’

തിരക്കുള്ള വ്യക്തിയല്ലെ സഹായിക്കുമെന്ന് ഉറപ്പില്ലായിരുന്നു. രണ്ടും കല്‍പ്പിച്ച് വിളിച്ചു പക്ഷെ മേക്കപ്പ്മാനാണ് ഫോണ്‍ എടുത്തത്. പൃഥ്വിയെ കിട്ടിയില്ല. ‘ശേഷം തളര്‍ന്നിരിക്കുകയാണ് അപ്പോഴാണ് പൃഥ്വി തിരിച്ച് വിളിച്ചത്.

കാര്യം പറഞ്ഞപ്പോള്‍ രാവിലെ വിളിക്കാമെന്നാണ് പറഞ്ഞത്. തിരിച്ച് വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷെ രാവിലെ എട്ട് മണിയോടെ വിളിച്ചു.’

ഫ്‌ലാറ്റില്‍ പോയി പണം വാങ്ങിക്കോളാന്‍ പറഞ്ഞു. പറഞ്ഞതിലും അധികം പൃഥ്വിരാജ് റെഡിയാക്കി വെച്ചിരുന്നു. അന്ന് അദ്ദേഹത്തോട് വല്ലാത്തൊരു ബഹുമാനം തോന്നി.

### Related Links & Sources
- [Original Story Source](https://moviemax.in/news/52734/girish-lals-words-about-prithviraj-go-viral)