---
title: "പേഴ്സണല്‍ കാര്യങ്ങളില്‍ വരെ അമ്മയുടെ അഭിപ്രായം തേടാറുണ്ട്; സിദ്ധാര്‍ത്ഥ് ഭരതന്‍"
english_title: "His mother's words about KPAC Lalita are now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/52617/his-mothers-words-about-kpac-lalita-are-now-going-viral-on-social-media"
published_at: "2022-07-03T11:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c129fd76bde_kpac_lalitha.jpg"
keywords: []
---

# പേഴ്സണല്‍ കാര്യങ്ങളില്‍ വരെ അമ്മയുടെ അഭിപ്രായം തേടാറുണ്ട്; സിദ്ധാര്‍ത്ഥ് ഭരതന്‍

> **Lead Summary:** അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ അദ്ദേഹം തന്റെ അമ്മ കെപിഎസി ലളിതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

## Article Content

അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ അദ്ദേഹം തന്റെ അമ്മ കെപിഎസി ലളിതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പലരും ലളിതയുടെ മകന്‍ എന്ന തരത്തില്‍ തന്നെ പരിഗണിക്കാറുണ്ടെന്നും. അച്ഛനേക്കാളും കൂടുതല്‍ പലരും അറിയുന്നത് അമ്മയെയാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയോട് എല്ലാവര്‍ക്കും പ്രത്യേകമായൊരു ഇഷ്ടമുണ്ട്. 2015 ലായിരുന്നു എനിക്ക് അപകടം സംഭവിച്ചത്.

അന്നത്തെ തിരിച്ചുവരവ് രണ്ടാം ജന്മത്തിലേത് തന്നെയായിരുന്നു. ഒരുവണ്ടി ഡിം അടിക്കാതെ വന്നപ്പോള്‍ ഞാന്‍ അയാളെ ചീത്ത വിളിക്കുകയായിരുന്നു. ആ സമയത്ത് എന്താണ് നടന്നതെന്ന കാര്യത്തെക്കുറിച്ച് എനിക്കറിയില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.

ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ അമ്മയോട് ചര്‍ച്ച ചെയ്യാറുണ്ട്. പേഴ്സണല്‍ കാര്യങ്ങളില്‍ വരെ അമ്മയുടെ അഭിപ്രായം തേടാറുണ്ട്. ആദ്യ വിവാഹത്തില്‍ പ്രശ്നങ്ങളുണ്ടായ സമയത്ത് എല്ലാം അമ്മയ്ക്ക് അറിയാമായിരുന്നു.

രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോടായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്. ഇതെങ്കിലുമൊന്ന് നേരെ കൊണ്ടുപോണോയെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. അമ്മയാണ് അത് റെഡിയാക്കിയത്. അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/52617/his-mothers-words-about-kpac-lalita-are-now-going-viral-on-social-media)