ധ്യാൻ ശ്രീനിവാസനിന്റെ ബി​ഗ് ബജറ്റ് പിരീഡ് ത്രില്ലർ; 'ജയിലര്‍' വരുന്നു

ധ്യാൻ ശ്രീനിവാസനിന്റെ ബി​ഗ് ബജറ്റ് പിരീഡ് ത്രില്ലർ; 'ജയിലര്‍' വരുന്നു
Jun 29, 2022 10:32 PM | By Kavya N

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പിരീഡ് ത്രില്ലര്‍ വരുന്നു. അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. ജയിലര്‍ (Jailer) എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സക്കീർ മഠത്തിൽ ആണ്.

ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഷാർജയിലെ കമോൺ കേരള വേദിയിൽ വച്ചാണ് നടന്നത്. 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാൻ അഭിനയിക്കുന്നത്.

ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവർ വേഷമിടുന്നു. പളനിയിൽ പടുകൂറ്റന്‍ സെറ്റ് ഇട്ടാണ് വൻ ബജറ്റിൽ ഈ ചിത്രം പൂർത്തീകരിച്ചത്.

ഛായാഗ്രഹണം മഹാദേവൻ തമ്പി, എഡിറ്റിം​ഗ് ദീപു ജോസഫ്, മ്യൂസിക് റിയാസ് പയ്യോളി, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ ബക്കർ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ കമലാക്ഷൻ പയ്യന്നൂർ, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആംബ്രോസ് വർഗീസ്, കൊറിയോഗ്രാഫി കുമാർ ശാന്തി, ആക്ഷൻ പ്രഭു, സ്റ്റിൽസ് ജാഫർ എം, പിആർഒ മഞ്ജു ഗോപിനാഥ്.

Dhyan Sreenivasan's big budget period thriller; The 'jailor' is coming.

Next TV

Related Stories
ജോർജും റീനുവും ഒന്നിക്കുന്നു  നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

Jan 2, 2026 04:54 PM

ജോർജും റീനുവും ഒന്നിക്കുന്നു നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന്...

Read More >>
ലോകയിൽ കല്യാണിക്കുപകരം കാസ്റ്റ് ചെയ്തിരുന്നോ...? ചോദ്യത്തിന് മറുപടിയുമായി പാർവതി തിരുവോത്ത്

Jan 2, 2026 02:33 PM

ലോകയിൽ കല്യാണിക്കുപകരം കാസ്റ്റ് ചെയ്തിരുന്നോ...? ചോദ്യത്തിന് മറുപടിയുമായി പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്, ലോക, കല്യാണി, ഡൊമിനിക് അരുൺ, പ്രഥമദൃഷ്ട്യാ...

Read More >>
Top Stories










News Roundup