---
title: "തന്റെ മൂന്ന് സിനിമയിലും ഫഹദ് തന്നെ നായകന്‍; കാരണം ഇതാണ് "
english_title: "Fahadh is the hero in all his three films; This is the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51573/fahadh-is-the-hero-in-all-his-three-films-this-is-the-reason"
published_at: "2022-06-28T09:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba7f067fc10_fahad_fasil.jpg"
keywords: []
---

# തന്റെ മൂന്ന് സിനിമയിലും ഫഹദ് തന്നെ നായകന്‍; കാരണം ഇതാണ് 

> **Lead Summary:** നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് ദിലീഷ് പോത്തന്‍. ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലൂടെ ദേശീയ അംഗീകാരം നേടിയ ദിലീഷ് ഇപ്പോള്‍ ജോജി എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും കരസ്ഥമാക്കി.

## Article Content

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് ദിലീഷ് പോത്തന്‍. ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലൂടെ ദേശീയ അംഗീകാരം നേടിയ ദിലീഷ് ഇപ്പോള്‍ ജോജി എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും കരസ്ഥമാക്കി.

ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിലും ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദിലീഷ് പോത്തന്‍.

‘സംവിധാനം ചെയ്ത മൂന്നു സിനിമയിലും ചില സാഹചര്യത്തില്‍ ഫഹദ് നായകനായി അഭിനയിച്ചു. അടുത്ത സിനിമയില്‍ മാറ്റം ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. കഥ പൂര്‍ണമായി കഴിഞ്ഞാല്‍ മാത്രമേ താരങ്ങളെക്കുറിച്ച് ആലോചിക്കാറുള്ളൂ.’

‘എന്നാല്‍ കോവിഡ് സമയത്ത് ജോജി ചെയ്യേണ്ട സാഹചര്യം വന്നപ്പോള്‍ ഏറ്റവും അടുപ്പമുള്ള ആളുകളും പ്രൊഡക്ഷന്‍ ഹൗസും ഒക്കെ ആയതിനാല്‍ ഫഹദിനെപ്പറ്റി അപ്പോള്‍ ആലോചിച്ചു.

ഫഹദ് മികച്ച നടനായതിനാലാണ് എന്റെ സിനിമകളിലെ നായക കഥാപാത്രമായി എത്തിയത്. വേറൊരു നടനിലേക്ക് പോയതുമില്ല.’ ‘കഥ പൂര്‍ണമായാല്‍ ഏറ്റവും അനുയോജ്യരായവരെ കണ്ടെത്താനാണ് ശ്രമിക്കുക.

ഒരു സിനിമ കഴിയുമ്പോള്‍ അടുത്തതിന്റെ ആലോചന തുടങ്ങി കൊണ്ടിരിക്കും.മൂന്നും നാലും കഥകള്‍ ആലോചിക്കും. ഏതാണോ വട്ടം എത്തുക അതു സിനിമയായി സംഭവിക്കും.’ ഒരു അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51573/fahadh-is-the-hero-in-all-his-three-films-this-is-the-reason)