---
title: "ഞാന്‍ ചെരുപ്പ് കടയില്‍ തന്നെയാണുള്ളത്; പ്രതികരണവുമായി ഷാജിന്‍ രംഗത്ത് "
english_title: "I'm still in the shoe store; Shajin on the scene with the response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51375/im-still-in-the-shoe-store-shajin-on-the-scene-with-the-response"
published_at: "2022-06-27T10:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b93f44839bb_SHAJIL.jpg"
keywords: []
---

# ഞാന്‍ ചെരുപ്പ് കടയില്‍ തന്നെയാണുള്ളത്; പ്രതികരണവുമായി ഷാജിന്‍ രംഗത്ത് 

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ട ചിത്രമാണ് അനിയത്തിപ്രാവ് . ഏവരുടെയും മനസ്സിൽ ഇടം പിടിച്ച സിനിമയാകളിൽ ഒന്നുകൂടിയാണ് അനിയത്തിപ്രാവ് . ഫാസിലിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം കൂടിയാണ് അനിയത്തിപ്രാവ്.

## Article Content

മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ട ചിത്രമാണ് അനിയത്തിപ്രാവ് . ഏവരുടെയും മനസ്സിൽ ഇടം പിടിച്ച സിനിമയാകളിൽ ഒന്നുകൂടിയാണ് അനിയത്തിപ്രാവ് . ഫാസിലിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം കൂടിയാണ് അനിയത്തിപ്രാവ്.

ചിത്രത്തില്‍ ശാലിനിയുടെ കഥാപാത്രത്തിന്റെ സഹോദരന്മാരായി വേഷമിട്ടതില്‍ ഒരാള്‍ ഷാജിനായിരുന്നു. ഈയിടെ ഷാജിന്റെ ജീവിതത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ വന്ന ഒരു കുറിപ്പാണ് അദ്ദേഹത്തെ വീണ്ടും മലയാളികളുടെ ഓര്‍മകളിലേക്കെത്തിച്ചത്.

ഷാജിന് കൊച്ചിയിലെ ബ്രോഡ്‌വേയിലുള്ള ചെരുപ്പുകടയിലാണ് ജോലിയെന്നും ജീവിതം ദുരിതപൂര്‍ണമാണെന്നുമൊക്കെയാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞത്. എന്താണ് ഇതിലെ സത്യാവസ്ഥ? അതിലിപ്പോള്‍ പ്രതികരണവുമായി ഷാജിന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

‘അതില്‍ പറയുന്ന ഒരു കാര്യം സത്യമാണ് ഞാന്‍ ചെരുപ്പ് കടയില്‍ തന്നെയാണുള്ളത്. പക്ഷെ അത് എന്റെ സ്വന്തം കടയാണ്. വര്‍ഷങ്ങളായി കൊച്ചി ബ്രോഡ്വേയില്‍ കടയുണ്ട്. അനിയത്തിപ്രാവില്‍ അഭിനയിക്കാന്‍ പോയതും കടയില്‍ നിന്നാണ്. ദുരിതപൂര്‍ണ്ണമായ അവസ്ഥയൊന്നുമല്ല. ആ കുറിപ്പ് കടയ്ക്ക് പ്രചാരം നല്‍കി.

പക്ഷെ വ്യക്തിപരമായി അത് വല്ലാതെ നെഗറ്റിവ് ആയാണ് വന്നത്.’ ‘രണ്ടുവള്ളത്തില്‍ കാല്‍ ചവിട്ടിയാല്‍ എന്താണ് സംഭവിക്കുക? കരയ്ക്കടുക്കാതെ മുങ്ങിപ്പോകും.

അത് സംഭവിക്കാതെയിരിക്കാനാണ് സിനിമയില്‍ നിന്നും അകന്നത്. ഒന്നുകില്‍ സിനിമ അല്ലെങ്കില്‍ ബിസിനിസ്. ഇതില്‍ ഒന്നുമാത്രമേ ഒരുസമയത്ത് കൊണ്ടുപോകാന്‍ സാധിക്കൂ. ഞാന്‍ പൂര്‍ണ്ണമായും ബിസിനസിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.’ ഒരു അഭിമുഖത്തില്‍ ഷാജിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51375/im-still-in-the-shoe-store-shajin-on-the-scene-with-the-response)