മമ്മൂട്ടി തനിക്ക് ഗുരുതുല്യനാണ്; അനുഭവം പറഞ്ഞ് ജയസൂര്യ

മമ്മൂട്ടി തനിക്ക് ഗുരുതുല്യനാണ്; അനുഭവം പറഞ്ഞ് ജയസൂര്യ
Jun 26, 2022 12:59 PM | By Susmitha Surendran

മലയാള സിനിമയിലെ മിന്നും താരങ്ങളില്‍ ഒരാളാണ് ജയസൂര്യ.  മിമിക്രി വേദികളിലൂടെയാണ് ജയസൂര്യ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷനിലൂടെ ജനപ്രിയനായി മാറുകയായിരുന്നു. സിനിമയിലെത്തിയ ശേഷവും ധാരാളം വെല്ലുവിളികളെ ജയസൂര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

മമ്മൂട്ടി തനിക്ക് ഗുരുതുല്യനാണെന്നാണ് ജയസൂര്യ പറയുന്നത്. അഭിനയത്തില്‍ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ മമ്മൂട്ടിയെ വിളിച്ചാണ് ഹെല്‍പ്പ് ചോദിക്കാറുള്ളതെന്നും ജയസൂര്യ പറയുന്നു. മമ്മൂട്ടി എന്ത് കാര്യവും ചോദിക്കാന്‍ പറ്റിയ റഫറന്‍സാണെന്നും ജയസൂര്യ പറയുന്നുണ്ട്.



പിന്നാലെയാണ് ലുക്കാച്ചുപ്പിയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം താരം പങ്കുവെക്കുന്നത്. ''മമ്മൂക്കയൊക്കെ ഗുരുതുല്യരാണ്. ദൂരെ നിന്ന് കണ്ട ആള്‍ക്കാരൊക്കെ എപ്പോള്‍ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യം തരുന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്.

ഒരു ദിവസം ലുക്കാ ചുപ്പിയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത പടത്തില്‍ ഉടന്‍ തന്നെ ജോയിന്‍ ചെയ്യണമായിരുന്നു. കഥാപാത്രത്തിലേക്ക് കയറാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. ഷോട്ട് എടുക്കാന്‍ നിക്കുകയാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു വഴിയും കിട്ടുന്നില്ല'' എന്നാണ് ജയസൂര്യ പറയുന്നത്. 

''തലേദിവസം വെളുപ്പിനെ മൂന്ന് മണിക്ക് ലുക്കാ ചുപ്പിയുടെ ഷൂട്ട് കഴിഞ്ഞ് രാവിലെ പുതിയ ലൊക്കേഷനിലെത്തി 7: 30ന് മേക്കപ്പിട്ട് നില്‍ക്കുകയാണ്. ഞാന്‍ ഉടനെ മമ്മൂട്ടിയെ വിളിച്ചു. മമ്മൂക്ക ഇങ്ങനൊരു സംഭവമുണ്ട് എന്ന് പറഞ്ഞു. അതിങ്ങനെ ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കൊക്കെ ഇതൊന്നുമല്ല. അത് കിട്ടിയപ്പോള്‍ എനിക്ക് ഓക്കെ ആയി.



എന്ത് കാര്യവും ചോദിക്കാന്‍ പറ്റിയ വലിയ റഫറന്‍സാണ് മമ്മൂക്ക'' ജയസൂര്യ വ്യക്തമാക്കുന്നു. താനൊക്കെ ഒരു മാസം ഒരു സിനിമ ചെയ്യുന്നവരാണ്, ചിലപ്പോള്‍ അടുത്ത മാസം സിനിമയുണ്ടാകില്ല. എന്നാല്‍ മമ്മൂക്കയൊക്കെ ഒരു ദിവസം രണ്ട് സിനിമയൊക്കെ ചെയ്തിരുന്ന കാലമുണ്ടെന്ന് ജയസൂര്യ ചൂണ്ടിക്കാണിക്കുന്നു.

അന്നത്തെ കാലത്ത് ഒരു കഥാപാത്രത്തില്‍ നിന്നും അടുത്ത കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യാനുള്ള സമയം തീരെ കുറവായിരുന്നുവെന്നും ജയസൂര്യ പറയുന്നു. അതിനാല്‍ എന്തെങ്കിലും സൂത്രപ്പണികള്‍ അവരുടെ കൈയ്യില്‍ ഉണ്ടാകുമെന്നാണ് ജയസൂര്യ പറയുന്നത്. അതൊക്കെ അവര്‍ തനിക്ക് പകര്‍ന്നു നല്‍കുന്നുവെന്നത് വളരെ വലിയ കാര്യമാണെന്നും ജയസൂര്യ പറയുന്നു. 



മമ്മൂക്കയും ലാലേട്ടനുമൊക്കെ പുസ്തകമൊക്കെ എഴുതണമെന്നും വരും തലമുറയ്ക്ക് അത് സ്റ്റാനിസ്ലാവ്സ്‌കിയുടെ പുസ്തകം പോലെ വലിയ റഫറന്‍സാവുമായിരിക്കുമെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു. അതേസമയം, ജൂണ്‍ ലൂഥറാണ് ഒടുവില്‍ പുറത്തിറങ്ങിയ ജയസൂര്യയുടെ ചിത്രം.

അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രം മേയ് 27നാണ് റിലീസ് ചെയ്തത്. കുറ്റാന്വേഷണ കഥയായിരുന്നു ജോണ്‍ ലൂഥര്‍. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ജയസൂര്യ വേഷമിട്ടത്. ചിത്രത്തിന് നിരൂപക പ്രശംസ നേടാന്‍ സാധിച്ചിരുന്നു. 


Now Jayasurya's words about Mammootty are going viral.

Next TV

Related Stories
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
Top Stories










News Roundup