പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്‍ . നിരവധി നല്ല നല്ല കഥാപാത്രങ്ങളാണ് താരം സമ്മാനിച്ചത് . ഓരോ കഥാപാത്രങ്ങളും വളരെ അനായാസം കൈകാര്യം ചെയ്യാൻ നടന് സാധിക്കും . മലയാളത്തിലെ പ്രമുഖ സംഗീത കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് മനോജ് കെ ജയന്‍.
ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കുമിളകള്‍ എന്ന പരമ്പരയിലൂടെയാണ് മനോജ് കെ ജയന്റെ അരങ്ങേറ്റം, പിന്നാലെ മാമലകള്‍ക്കപ്പുറത്തില്‍ നായകനായി അഭിനയിച്ചു . 1992ല്‍ റിലീസായ സര്‍ഗ്ഗത്തിലെ കുട്ടന്‍. തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി മാറി ഇദ്ദേഹം.

ഇപ്പോഴിതാ ഒരിക്കല്‍ തന്റെ തറവാട് കത്തിനശിച്ചതിനെക്കുറിച്ച് പറയുകയാണ് മനോജ് കെ ജയന്‍. ഫ്‌ലവേഴ്‌സ് ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ഇവിടെവെച്ച് ആ കഥ താരം പറഞ്ഞത്.
1976 ലാണ് സംഭവം ഉണ്ടാകുന്നത്. അന്ന് സ്‌കൂളില്‍ പഠിക്കുകയായിരുന്നു ഞാന്‍. അറക്കപ്പൊടി കൊണ്ടുള്ള അടുപ്പാണ് വീട്ടിലുണ്ടായിരുന്നത്. അത് ഇങ്ങനെ എരിഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം അമ്മ അത് കെടുത്താന്‍ മറന്നുപോയി. അങ്ങനെ പുകഞ്ഞു മുകളിലുള്ള ഓലയിലേക്ക് എത്തി.

വീടിന് തീ പിടിച്ചു. ആ സമയം ഞങ്ങള്‍ ബെഡ്‌റൂമില്‍ കിടക്കുകയായിരുന്നു. പുകയുടെ മണവും ചൂടും ഒക്കെ വന്നപ്പോള്‍ അമ്മയ്ക്ക് കാര്യം മനസ്സിലായി. ഞങ്ങളെ എല്ലാം എടുത്ത് അമ്മ പുറത്തേക്ക് ഓടി. അപ്പോഴേക്കും ഏകദേശം കത്തി കയിഞ്ഞു മനോജ് കെ ജയന്‍ പറഞ്ഞു.
പ്രശസ്ത സംഗീതഞ്ജന്മാരായ ജയന്റെയും വിജയന്റെയും വീട് കത്തി പോയെന്ന് പറയുന്നത് വലിയ വാര്‍ത്തയായിരുന്നു. സംഗീതഞ്ജന്റെ വീടായത് കൊണ്ട് അവിടെ വീണയും വയലിനും ഹര്‍മോണിയവും ഒക്കെ ഉണ്ട്. അതിലൊന്നും തൊടാന്‍ സമ്മതിക്കില്ലായിരുന്നു.

എന്നാല്‍ തീ കത്തി കഴിഞ്ഞപ്പോള്‍ വീട്ടിലെ സാധനങ്ങളൊക്കെ എടുത്ത് വാരി പുറത്തേക്ക് എറിയുകയല്ലേ. അന്നേരം എന്റെ കൈയ്യിലൊരു ഹാര്‍മോണിയം കിട്ടി. അതോടെ ഞാനും അനിയനും ഹാര്‍മോണിയം വായിച്ച് പാട്ട് പാടാന്‍ തുടങ്ങി. അന്നേരം വീട് കത്തി കൊണ്ടിരിക്കുകയാണ്.
പിന്നെ നസീര്‍ സാര്‍ അന്ന് അയ്യായിരം രൂപ കൊണ്ട് വന്ന് തന്നു. ഇന്നത്തെ അമ്പത് ലക്ഷത്തിന് തുല്യമാണത്. അദ്ദേഹത്തെ ഇന്ന് ഞങ്ങളുടെ കുടുംബം സ്മരിക്കുകയാണ് നടന്‍ പറഞ്ഞു.
Content Highlight: Now Manoj K Jayan is talking about his house which was once burnt down.



































