---
title: "പെണ്‍കുട്ടിയുടെ പേര് പറഞ്ഞെങ്കില്‍ അതൊരാണിന്റെ വാശിയായി വ്യാഖ്യാനിച്ചൂടെ, മല്ലികാ സുകുമാരന്‍"
english_title: "Mallika Sukumaran's response to Vijay Babu's rape complaint was controversial."
publisher: "moviemax.in"
canonical_url: "https://moviemax.in/news/49606/mallika-sukumarans-response-to-vijay-babus-rape-complaint-was-controversial"
published_at: "2022-06-18T16:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ada9c6ca758_mallika_sukumaran.jpg"
keywords: []
---

# പെണ്‍കുട്ടിയുടെ പേര് പറഞ്ഞെങ്കില്‍ അതൊരാണിന്റെ വാശിയായി വ്യാഖ്യാനിച്ചൂടെ, മല്ലികാ സുകുമാരന്‍

> **Lead Summary:** നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ മല്ലിക സുകുമാരന്റെ പ്രതികരണം വിവാദമായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

## Article Content

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ മല്ലിക സുകുമാരന്റെ പ്രതികരണം വിവാദമായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. അവസരം വേണം കിട്ടിയില്ലേങ്കില്‍ മീ ടു എന്ന് പറയുന്ന ആറ്റിറ്റിയൂഡിനെ ആണ് താന്‍ എതിര്‍ത്തതെന്നും ഒറ്റയ്ക്ക് പോയെങ്കിലേ ആഗ്രഹം നടത്താന്‍ പറ്റുകയുള്ളോ? വിജയ് ബാബുവിനെ കുറിച്ച് തനിക്ക് കൂടുതല്‍ ആയി അറിയില്ലെന്നും നടിപറഞ്ഞു. 

അതിജീവിതയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയതിനെയും മല്ലിക ന്യായീകരിച്ചു. പെണ്‍കുട്ടിയുടെ പേര് വന്ന് ചാനലില്‍ പറഞ്ഞെങ്കില്‍ അതൊരാണിന്റെ വാശിയാകാം എന്ന് വ്യാഖ്യാനിച്ചൂടെ. അയാള്‍ ശരിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോക്രിത്തരമാണ്’പ്രണയം കൊണ്ടാകാം, ആഗ്രഹം കൊണ്ടാകാം , നായിക ആകാനുള്ള തിടുക്കം കൊണ്ടാകാം എന്നൊക്കെ പറയുമ്പോള്‍ അപ്പുറത്ത് ഇരിക്കുന്നത് ചോരതിളപ്പുള്ള ചെറുപ്പക്കാരനാണ്. അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമൊക്കെയുള്ള ആളെ പറയുമ്പോള്‍ അവനും പത്തിരട്ടി വാശി ഉണ്ടാകും.

അപ്പോള്‍ അങ്ങനെ നീ ഷൈന്‍ ചെയ്യേണ്ട നീ ആരാണെന്ന് ജനം അറിയട്ടേയെന്ന് അയാളും കരുതിക്കാണാം’. ഒരിക്കല്‍ ദുരനുഭവം ഉണ്ടായാല്‍ പിന്നെ ആരുമില്ലാതെ പോകുന്നത് ശരിയായ കാര്യമാണോ? പ്രണയം തോന്നിയതാണോ അല്ലെങ്കില്‍ നല്ല നായികയായി വളര്‍ത്തിക്കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചിട്ടാണോ അറിയില്ല, അത്തരത്തിലൊരു ആഗ്രഹം നടക്കുമെന്ന് കരുതിയിട്ടാകാം അബദ്ധത്തിലേക്ക് ചെന്ന് വീണിട്ടുണ്ടാകുക’.

ഒരു മാസം ഇത്തരത്തില്‍ പീഡനം നേരിടേണ്ടി വന്നുവെന്നാണ് പറയുന്നത്. ഇതേ സമയത്തുള്ള ആ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒന്നും തന്നെ ഇങ്ങനെയൊരാള്‍ ഇത്ര നികൃഷ്ടമായ രീതിയില്‍ പെരുമാറുന്നതോ ഒന്നും പറയുന്നില്ല. എന്തുകൊണ്ടാണ് ഇതെല്ലാം പറയാന്‍ മടിക്കുന്നത്. പ്രേമം തോന്നിയെന്ന് കരുതി ഒരുത്തന്‍ ചവിട്ടി കൊല്ലാന്‍ നോക്കുന്നത് വരെ മിണ്ടാതിരിക്കുവോ?’അവര്‍ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/49606/mallika-sukumarans-response-to-vijay-babus-rape-complaint-was-controversial)