---
title: "അദ്ദേഹത്തോട് നോ പറഞ്ഞത് സിനിമാനടൻ ആയതുകൊണ്ടല്ല; ഗായത്രി സുരേഷ്"
english_title: "Saying no to him is not because he is a movie star; Gayatri Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47782/saying-no-to-him-is-not-because-he-is-a-movie-star-gayatri-suresh"
published_at: "2022-06-08T08:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a011d126dee_GAYAtHRI.jpg"
keywords: []
---

# അദ്ദേഹത്തോട് നോ പറഞ്ഞത് സിനിമാനടൻ ആയതുകൊണ്ടല്ല; ഗായത്രി സുരേഷ്

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ സജീവമാകുന്നത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. അറിയപ്പെടുന്ന മോഡലും കൂടിയാണ് ഗായത്രി. തൻറെ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് ഗായത്രി ഇരയാകാറുണ്ട്.

## Article Content

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ സജീവമാകുന്നത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. അറിയപ്പെടുന്ന മോഡലും കൂടിയാണ് ഗായത്രി. തൻറെ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് ഗായത്രി ഇരയാകാറുണ്ട്.

പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞത് പിന്നാലെ താരം വലിയ ട്രോളുകൾ നേരിടേണ്ടിവന്നു. ഇതിനുപിന്നാലെ ട്രോളുകൾ നിരോധിക്കണമെന്ന് പരാമർശവും  കടുത്ത വിമർശനമാണ് ഉണ്ടാക്കിയത്.

എങ്കിലും തനിക്കു തോന്നുന്ന കാര്യങ്ങൾ അതേപോലെ പറയുന്ന പ്രകൃതമാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഇതിനോടൊക്കെ പ്രതികരിക്കുകയാണ് ഗായത്രി. ബാങ്കിൽ ജോലി ചെയ്യുന്ന കാലത്ത് തൻ്റെ പിറകെ ഒരാൾ നടന്നിരുന്നു എന്ന് ഗായത്രി പറയുന്നു.

പോകുന്ന സ്ഥലത്ത് പിറകെ വരും. താമസിക്കുന്ന ഫ്ലാറ്റിനു താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. ഇടയ്ക്കിടയ്ക്ക് വന്ന് ഡോറിൽ മുട്ടും. അയാളെ പ്രണയിച്ച് സിനിമയിലെത്തിയപ്പോൾ ചതിച്ചു എന്ന് ബാങ്കിൽ എല്ലാവരോടും അയാൾ പറഞ്ഞു നടന്നു. അത് തനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ചില അഭിമുഖങ്ങളിൽ ഈ സംഭവം പറയാൻ തുടങ്ങിയപ്പോൾ അയാൾ പിന്നാലെ നടക്കുന്നത് നിർത്തി.

സിനിമയിലെ ഒരു പ്രശസ്ത നടൻ പ്രൊപ്പോസ് ചെയ്ത കാര്യവും ഗായത്രി പറയുന്നു. സിനിമാനടൻ ആയതുകൊണ്ടല്ല താൻ നോ പറഞ്ഞത്. തനിക്ക് ഒരു വൈബ് കിട്ടിയില്ല. അതുകൊണ്ടാണ് അത്തരത്തിൽ പറഞ്ഞത്. ഗായത്രി സുരേഷ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/47782/saying-no-to-him-is-not-because-he-is-a-movie-star-gayatri-suresh)