---
title: "എന്റെ മോളെ നല്ല രീതിയില്‍ വളര്‍ത്താനുള്ള എന്താണ് നിന്റെ കയ്യില്‍ ഉള്ളത്; നഷ്ട പ്രണയത്തെ കുറിച്ച് എംജി ശ്രീകുമാര്‍"
english_title: "Now the  MG Sreekumar words about his lost love are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/47082/now-the-mg-sreekumar-words-about-his-lost-love-are-going-viral"
published_at: "2022-06-04T12:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629afe095bab4_sreekumar.jpg"
keywords: []
---

# എന്റെ മോളെ നല്ല രീതിയില്‍ വളര്‍ത്താനുള്ള എന്താണ് നിന്റെ കയ്യില്‍ ഉള്ളത്; നഷ്ട പ്രണയത്തെ കുറിച്ച് എംജി ശ്രീകുമാര്‍

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. ഇദ്ദേഹത്തിന്റെ ഒരു വരി പാട്ട് പോലും കേള്‍ക്കാതെ മലയാളികളുടെ ഒരു ദിവസം കടന്നു പോവില്ല. 

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. ഇദ്ദേഹത്തിന്റെ ഒരു വരി പാട്ട് പോലും കേള്‍ക്കാതെ മലയാളികളുടെ ഒരു ദിവസം കടന്നു പോവില്ല. 

ഇന്ന് സംഗീത സംവിധായകന്‍ നിര്‍മ്മാതാവ് അവതാരകന്‍ അങ്ങനെ ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ചു എംജി. ഇപ്പോള്‍ തന്റെ ഒരു നഷ്ട പ്രണയത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

പറയാന്‍ നേടാം എന്ന ഷോയില്‍ വെച്ചാണ് ആ പ്രണയത്തെ കുറിച്ച് ശ്രീകുമാര്‍ പറഞ്ഞത്. ഈ സമയത്ത് ഷിയാസ് ആയിരുന്നു ഇവിടെ അതിഥിയായി എത്തിയത് . ഷിയാസ് തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് എംജിയും ഓര്‍മ്മകള്‍ പങ്കുവെച്ചത്.

‘ഞാന്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ എനിക്ക് കിട്ടിയിരുന്ന ശമ്പളം അഞ്ഞൂറ് രൂപയാണ്. അപ്പൊ ഞാന്‍ ഒരു പെണ്ണിനെ സ്‌നേഹിച്ചു, പക്ഷെ പെണ്ണിന്റെ തന്തപ്പടിയും തള്ളയും കൂടി എന്നോട് ചോദിച്ചു, എന്റെ മോളെ നല്ല രീതിയില്‍ വളര്‍ത്താനുള്ള എന്താണ് നിന്റെ കയ്യില്‍ ഉള്ളത്.

ആകപ്പാടെ അന്ന് ഒരു സിനിമയില്‍ എങ്ങാണ്ടോ പാടി. അതുകൊണ്ട് എന്തോ ചെയ്യാനാ?.. അങ്ങനെ ആണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് എന്നെ തളര്‍ത്തികളഞ്ഞു. ഞാന്‍ വിട്ടിട്ട് പോയി’ എം.ജി. ശ്രീകുമാര്‍ പറഞ്ഞു. അതേസമയം ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേല്‍ ഗാനങ്ങള്‍ ആലപിച്ചു എം.ജി. ശ്രീകുമാര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/47082/now-the-mg-sreekumar-words-about-his-lost-love-are-going-viral)