---
title: "കാവ്യയ്ക്ക് ആ കുട്ടിയോട് കടുത്ത പക, ദിലീപിന് കാവ്യയെ ഭയമാണ്, വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് "
english_title: "Producer Liberty Basheer says that Kavyamadhavan hates the actress more than Dileep."
publisher: "moviemax.in"
canonical_url: "https://moviemax.in/news/46819/producer-liberty-basheer-says-that-kavyamadhavan-hates-the-actress-more-than-dileep"
published_at: "2022-06-03T06:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299584a3415f_dileep.jpg"
keywords: []
---

# കാവ്യയ്ക്ക് ആ കുട്ടിയോട് കടുത്ത പക, ദിലീപിന് കാവ്യയെ ഭയമാണ്, വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് 

> **Lead Summary:** ആക്രമണത്തിന് ഇരയായ നടിയോട് ദിലീപിനേക്കാള്‍ കൂടുതല്‍ പക കാവ്യാമാധവനാണെന്ന് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. കല്യാണം മുടക്കണമെന്ന് മാത്രമാണ് ദീലീപ് ചിന്തിച്ചിട്ടുണ്ടാവുക എന്നും ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് ദിലീപ് കരുതിയിട്ടുണ്ടാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടു.

## Article Content

ആക്രമണത്തിന് ഇരയായ നടിയോട് ദിലീപിനേക്കാള്‍ കൂടുതല്‍ പക കാവ്യാമാധവനാണെന്ന് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. കല്യാണം മുടക്കണമെന്ന് മാത്രമാണ് ദീലീപ് ചിന്തിച്ചിട്ടുണ്ടാവുക എന്നും ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് ദിലീപ് കരുതിയിട്ടുണ്ടാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടു.

‘അതിജീവിതയായ ആ കുട്ടി പ്രശ്നങ്ങളൊക്കെ പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് കാവ്യ ധരിച്ചിരിക്കുന്നത്.

അവളോട് പക മുഴുവന്‍ കാവ്യയ്ക്കാണ്. പുരുഷന്മാരുടെ മനസല്ല പെണ്‍കുട്ടികളുടെ മനസ്. ഈ അടുത്ത കണ്ട അനുഭവങ്ങള്‍ വച്ചിട്ട് പറയുന്നതാണ്. ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയ്ക്ക് പെണ്‍പകയാണ്.’

‘ഇതിന്റെയെല്ലാം ലക്ഷ്യം ഒറ്റ കാര്യമാണ്. അന്ന് ഈ കുട്ടിയുടെ കല്യാണം ഫിക്‌സ് ചെയ്തിരിക്കുകയാണ്. ആ കല്യാണം മുടക്കണം. സുനിയുമായി ഇങ്ങനെയൊരു അഫയര്‍ ഉണ്ടെന്ന് കാണിക്കാനായിരുന്നു പ്ലാന്‍.

അവള്‍ക്ക് കിട്ടുന്ന നല്ല ബന്ധം ഇല്ലാതാക്കണം.’ ‘പക്ഷേ ദിലിപ് ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ല ദിലീപ്. പള്‍സര്‍ സുനി ഇതിനിടയില്‍ വേറെ തന്ത്രമുപയോഗിച്ചതാകും. ഇതെല്ലാം എന്റെ നിഗമനമാണ്’ ഒരു അഭിമുഖത്തില്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46819/producer-liberty-basheer-says-that-kavyamadhavan-hates-the-actress-more-than-dileep)