---
title: "ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ ഫ്രീയായി; ഹരീഷ് കണാരന്‍ പറയുന്നു "
english_title: "Actor Harish Kanaran shares his experience of acting with Mammootty."
publisher: "moviemax.in"
canonical_url: "https://moviemax.in/news/46103/actor-harish-kanaran-shares-his-experience-of-acting-with-mammootty"
published_at: "2022-05-30T19:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294ca9cad983_MAMMOTTY.jpg"
keywords: []
---

# ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ ഫ്രീയായി; ഹരീഷ് കണാരന്‍ പറയുന്നു 

> **Lead Summary:** മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ ഹരീഷ് കണാരന്‍. പുത്തന്‍പണം, അച്ഛാദിന്‍, ഷൈലോക്ക് എന്നീ സിനിമകളിലാണ് ഹരീഷ് കണാരന്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്. മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ, മാര്‍ത്താണ്ഡന്‍ സര്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ ആയിരുന്നു.

## Article Content

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ ഹരീഷ് കണാരന്‍. പുത്തന്‍പണം, അച്ഛാദിന്‍, ഷൈലോക്ക് എന്നീ സിനിമകളിലാണ് ഹരീഷ് കണാരന്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്. മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ, മാര്‍ത്താണ്ഡന്‍ സര്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ ആയിരുന്നു.

എനിക്ക് തമിഴ് ആണ് പറയേണ്ടിരുന്നത്. അത്ര വശമില്ലാത്ത ഭാഷയും. ഒരുവിധം ഒപ്പിച്ച് പറഞ്ഞു. മമ്മൂക്കയെ ആദ്യമായി കാണുമ്പോഴുള്ള ടെന്‍ഷന്‍. തെറ്റിപ്പോകുമോ, തെറ്റിയാല്‍ മൂപ്പര് ഏതെങ്കിലും പറയുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു’, ഹരീഷ് പറയുന്നു.

‘ആദ്യ ദിവസം മമ്മൂക്കയെ കാണുകയാണ്. ഞാന്‍ സീനിന് റെഡിയായി മമ്മൂക്കയെ കാത്തുനില്‍ക്കുകയാണ്. അപ്പോഴിതാ മമ്മൂക്ക എന്റെ അടുത്തേക്ക് വരുന്നു.

എനിക്കൊരു ഷേക്ക് ഹാന്റ് ഒക്കെ തന്നു. എന്നിട്ട് ചോദിക്കുകയാണ്, എന്തൊക്കെയാണ് ബാബുവേട്ടാ സുഖമല്ലേ എന്ന്. ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ ഫ്രീയായി’, ഹരീഷ് കണാരന്‍ പറഞ്ഞു.

പുറമേ കാണുന്നത് പോലെ അത്ര ഗൗരവക്കാരനൊന്നുമല്ല, ചെറിയ തമാശ കേട്ടാലും പൊട്ടിച്ചിരിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് ഹരീഷ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/46103/actor-harish-kanaran-shares-his-experience-of-acting-with-mammootty)