---
title: "'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...' - നെടുമുടിയെ കുറിച്ചുള്ള മഞ്ജുവിന്റെ കുറിപ്പ് വൈറലാകുന്നു"
english_title: "Manju's post about Nedumudi goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4597/manjus-post-about-nedumudi-goes-viral"
published_at: "2021-10-11T17:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6164226fb4351_manju.jpg"
keywords: []
---

# 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...' - നെടുമുടിയെ കുറിച്ചുള്ള മഞ്ജുവിന്റെ കുറിപ്പ് വൈറലാകുന്നു

> **Lead Summary:** തന്‍റേതായ അഭിനയ മികവുകൊണ്ട് മലയാള സിനിമാ ലോകത്ത് സ്ഥാനം പിടിച്ചു പറ്റിയ അതുല്യ പ്രതിപയാണ് നെടുമുടി വേണു . നടൻ നെടുമുടി വേണു വിട വാങ്ങി . അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ...നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും മലയാളിയോർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്തി മാറ്റി നെടുമുടി വേണു.

## Article Content

തന്‍റേതായ അഭിനയ മികവുകൊണ്ട് മലയാള സിനിമാ ലോകത്ത് സ്ഥാനം പിടിച്ചു പറ്റിയ അതുല്യ പ്രതിപയാണ് നെടുമുടി വേണു . നടൻ നെടുമുടി വേണു വിട വാങ്ങി . അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ...നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും മലയാളിയോർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്തി മാറ്റി നെടുമുടി വേണു.

മലയാള സിനിമയുടെ തീരാ നഷ്ടം കൂടിയാണ് ഇദ്ദേഹം . നിരവധി താരങ്ങലാണ്  നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത് . ഇപ്പോള്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച പോസ്റ്റ് വൈറലായികൊണ്ടിരിക്കുകയാണ് . നെടുമുടി വേണുവിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍ . ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ഒക്കെയും എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കനുള്ളതാണ്  . 

**

മഞ്ജു വാര്യരുടെ കുറിപ്പ് **

അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...'വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന,ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി.

ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്. 'ദയ'യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ 'ഉദാഹരണം സുജാത', 'ജാക്ക് ആൻഡ് ജിൽ', ഏറ്റവും ഒടുവില്‍ 'മരയ്ക്കാറും' .

ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..'കൊടുമുടി വേണു!!' അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പര്‍വതം.

മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും....വേദനയോടെ വിട

മഞ്ജുവിന്റെ പോസ്റ്റിന്  നിരവധി കലാകാരന്മാരും സിനിമാ പ്രേമികളുമാണ് നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്  രംഗത്തെത്തിയത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/4597/manjus-post-about-nedumudi-goes-viral)