---
title: "ജീവിതത്തില്‍ പലപ്പോഴും ഒഴിവാക്കലുകള്‍ നേരിട്ടിട്ടുണ്ട്; നടന്റെ വാക്കുകൾ വൈറലാകുന്നു "
english_title: "Now the words of last year's Indrans interview are getting attention again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/45822/now-the-words-of-last-years-indrans-interview-are-getting-attention-again"
published_at: "2022-05-29T12:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62931fa60fa7a_INDRANS.jpg"
keywords: []
---

# ജീവിതത്തില്‍ പലപ്പോഴും ഒഴിവാക്കലുകള്‍ നേരിട്ടിട്ടുണ്ട്; നടന്റെ വാക്കുകൾ വൈറലാകുന്നു 

> **Lead Summary:** 52മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഹോം സിനിമയ്ക്കും ഇന്ദ്രന്‍സിനും പുരസ്‌കാരം ലഭിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇതിനിടെ ഇപ്പോഴിതാ പോയ വര്‍ഷത്തെ ഇന്ദ്രന്‍സിന്റെ അഭിമുഖത്തിലെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

## Article Content

52മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഹോം സിനിമയ്ക്കും ഇന്ദ്രന്‍സിനും പുരസ്‌കാരം ലഭിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇതിനിടെ ഇപ്പോഴിതാ പോയ വര്‍ഷത്തെ ഇന്ദ്രന്‍സിന്റെ അഭിമുഖത്തിലെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

ജീവിതത്തില്‍ പലപ്പോഴും ഒഴിവാക്കലുകള്‍ നേരിട്ടിട്ടുണ്ട് താന്‍ എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. തന്നെ മാറ്റി നിര്‍ത്തിയതെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇന്ദ്രന്‍സ് നല്‍കിയ മറുപടി ”ജീവിതത്തില്‍ പലയിടത്തു നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇനിയും അങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയാം. അതൊക്കെ അന്നന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സംഭവിച്ചതാണ്. അതൊക്കെ ഓര്‍ത്ത് ദുഃഖിച്ചിരിക്കാനൊന്നും ഞാനില്ല” എന്നായിരുന്നു.

നാലാം ക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ പല സഹപാഠികളും പറഞ്ഞിട്ടുണ്ട് സാറേ ഈ സുരേന്ദ്രനെ എന്റെയടുത്ത് ഇരുത്താന്‍ പറ്റത്തില്ല, മാറ്റിയിരുത്തണം എന്ന്” ഇന്ദ്രന്‍സ് പഴയ കാലത്തെ മറന്നിട്ടില്ല.

”ഒരേയൊരു ഡ്രസും ഇട്ടുകൊണ്ടാണ് ആഴ്ചയില്‍ അഞ്ച് ദിവസവും സ്‌കൂളില്‍ പോയിരുന്നത്. കഴുകി ഉണക്കാനുള്ള സാവകാശമില്ല. പിന്നെ സഹപാഠികള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ” എന്നാണ് അതേക്കുറിച്ച് ഇന്ദ്രന്‍സ് ചോദിക്കുന്നത്.

1981 ല്‍ പുറത്തിറങ്ങിയ ചൂതാട്ടം എന്നില്‍ വസ്ത്രാലങ്കാര സഹായിയായിട്ടായിരുന്നു ഇന്ദ്രന്‍സിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.  ആദ്യം ഇന്ദ്രന്‍സ് സുരേന്ദ്രന്‍ എന്നായിരുന്നു പേര്. പിന്നെയാണത് ഇന്ദ്രന്‍സ് മാത്രമായി മാറുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/45822/now-the-words-of-last-years-indrans-interview-are-getting-attention-again)