---
title: "'എന്നെ സപ്പോര്‍ട്ട് ചെയ്ത ഭര്‍ത്താവ് നാണമില്ലാത്തവന്‍, ലിപ് ലോക്ക് ചെയ്ത നടന്റെ ഭാര്യ സപ്പോര്‍ട്ടീവ്'; വിമര്‍ശക്കെതിരെ ആഞ്ഞടിച്ച് താരം"
english_title: "'The husband who supported me is shameless, the wife of the actor who lip-locked is supportive'; The actor slammed the criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4571/the-husband-who-supported-me-is-shameless-the-wife-of-the-actor-who-lip-locked-is-supportive-the-actor-slammed-the-criticism"
published_at: "2021-10-11T14:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163f82a67ce5_durga.jpg"
keywords: []
---

# 'എന്നെ സപ്പോര്‍ട്ട് ചെയ്ത ഭര്‍ത്താവ് നാണമില്ലാത്തവന്‍, ലിപ് ലോക്ക് ചെയ്ത നടന്റെ ഭാര്യ സപ്പോര്‍ട്ടീവ്'; വിമര്‍ശക്കെതിരെ ആഞ്ഞടിച്ച് താരം

> **Lead Summary:** അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും സുപരിചിതയായ താരമാണ് ദുര്‍ഗ കൃഷ്ണ. താരത്തിന്റെ 'കുടുക്ക് 2025 ' എന്ന പുതിയ സിനിമയിലെ മാരന്‍ ഗാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് . ഗാനത്തിന്റെ രംഗങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് . ലിപ് ലോക് രംഗത്തിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന അധിക്ഷേപങ്ങള്‍ക്കെതിരെ നടി ദുര്‍ഗ കൃഷ്ണ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. 2025 എന്ന സിനിമയിലെ മാരന്‍ എന്ന ഗാനത്തിലാണ് ലിപ് ലോക്ക് രംഗമുള്ളത്.

## Article Content

അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും സുപരിചിതയായ താരമാണ് ദുര്‍ഗ കൃഷ്ണ. താരത്തിന്റെ 'കുടുക്ക് 2025 ' എന്ന പുതിയ സിനിമയിലെ മാരന്‍ ഗാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് . ഗാനത്തിന്റെ രംഗങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് . ലിപ് ലോക് രംഗത്തിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന അധിക്ഷേപങ്ങള്‍ക്കെതിരെ നടി ദുര്‍ഗ കൃഷ്ണ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. 2025 എന്ന സിനിമയിലെ മാരന്‍ എന്ന ഗാനത്തിലാണ് ലിപ് ലോക്ക് രംഗമുള്ളത്.

ഗാനം പുറത്തുവന്നതിന് പിന്നാലെ ദുര്‍ഗയേയും ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രനും നേരെ അധിക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത് . ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചതിന് തന്നെ പിന്തുണയ്ക്കുന്ന തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവനും ഈ രംഗത്തില്‍ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ് എന്നാണ് ദുര്‍ഗ ചോദിക്കുന്നത്. മലയാള സിനിമയില്‍ ഇത്തരം രംഗങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കേണ്ട എന്നാണോ എന്നും ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.

ദുര്‍ഗാ കൃഷ്ണയുടെ വാക്കുകള്‍ കുടുക്ക് 2025ലെ പാട്ടിന്റെ അവസാനമുണ്ടായിരുന്ന ലിപ് ലോക് സീനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം. ആ പാട്ടിറങ്ങിയതിന് പിന്നാലെ ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിരുന്നു. ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതില്‍ തങ്ങളുടെ പങ്കാളികള്‍ എങ്ങനെയെടുത്തു എന്നു ചോദിച്ചു. ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവാണ് എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സിനിമയെ സിനിമയായിട്ടും ജീവിതത്തെ ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് കിട്ടിയത് എന്നാണ് ഞാന്‍ പറഞ്ഞത്. ഇന്റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തനെ സപ്പോര്‍ട്ടുചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി.

അതെങ്ങനെയാണ് എന്ന് എനിക്ക് മനസിലായില്ല. ഞങ്ങള്‍ ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍ വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്ക് പോയിട്ടല്ല ലിപ് ലോക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ എന്റെ പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് ഞാന്‍ സ്റ്റോറിയാക്കിയിട്ടുണ്ടായിരുന്നു. നിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലെ എന്നാണ് അതിലൂടെ ചോദിച്ചത്. ആദ്യം എന്നെ ശവം എന്നൊക്കെയാണ് ആ കുട്ടി വിളിച്ചത്. പിന്നീട് സോറിയൊക്കെ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നാണ് ആ കുട്ടി പറഞ്ഞത്. എന്റെ സിനിമ ഇഷ്മില്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറഞ്ഞോളൂ, ആ സീന്‍ ഇഷ്ടമായില്ലെങ്കില്‍ അത് കാണണ്ട. ഒരാളുടെ പേഴ്സണല്‍ ലൈഫിനെ ചൊറിഞ്ഞുകൊണ്ടാവരുത്. എന്റെ കല്യാണത്തിനു മുന്‍പ് ഷൂട്ട് ചെയ്ത സിനിമയാണിത്. ഞാന്‍ എന്താണെന്നും എന്റെ തൊഴിലെന്താണെന്നും അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം എന്നെ കല്യാണം കഴിച്ചത്.

കല്യാണം കഴിഞ്ഞെന്നു പറഞ്ഞ് ഞാന്‍ അഭിനയിക്കുന്നതില്‍ ലിമിറ്റേഷന്‍ വയ്ക്കേണ്ടതില്ലല്ലോ. കല്യാണം കഴിഞ്ഞതുകൊണ്ട് തെറിവിളിക്കുന്നതു മുഴുവന്‍ ഭര്‍ത്താവിനെയാണ്. കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍ എന്റെ അച്ഛനേയും അമ്മയേയും ആകുമായിരുന്നു. മലയാള സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയൊള്ളൂ, പെണ്ണുങ്ങള്‍ക്ക് പറ്റില്ലേ. ലിപ് ലോക്ക് ചെയ്ത കിച്ചു ഹീറോ ആയി എനിക്ക് വിമര്‍ശനവും. അര്‍ജുന്റെ സഹോദരങ്ങളും കുടുംബവുമെല്ലാം ഇത് കാണും. അവര്‍ക്ക് എന്തായിരിക്കും തോന്നുക. ഇതെല്ലാം ഞങ്ങളുടെ കുടുംബം കാണുന്നതില്‍ ഞങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ട്. അവരുടെ മകനെപ്പറ്റി ഇത്ര മോശം കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ക്ക് വിഷമം തോന്നില്ലേ. സന്തോഷമായി പോകുന്ന എന്റെ ഫാമിലി ലൈഫിനെ ചൊറിയാന്‍ നില്‍ക്കരുത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/4571/the-husband-who-supported-me-is-shameless-the-wife-of-the-actor-who-lip-locked-is-supportive-the-actor-slammed-the-criticism)