മലയാളത്തില്‍ അടക്കം നിരവധി ആരാധകരുള്ള നടനാണ് ബാല. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്തായിരുന്നു ബാലയുടെ രണ്ടാം വിവാഹം. ഡോക്ടര്‍ എലിസബത്തിനെ ആണ് നടന്‍ വിവാഹം കഴിച്ചത്.
രണ്ടാം വിവാഹത്തിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങളും ബാല നേരിടേണ്ടിവന്നു. ചില കമന്റുകളോട് എല്ലാം ശക്തമായി പ്രതികരിച്ചിട്ടുണ്ട് നടന്‍. വിവാഹം കഴിഞ്ഞിട്ട് ഇത്ര മാസം പിന്നിട്ടിട്ടും ബാലയെ ഇന്നും ചിലര്‍ വേട്ടയാടുന്നു.

താനും ഭാര്യയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തിലുള്ള കാര്യങ്ങളാണ് ചില പ്രചരിപ്പിച്ചതെന്ന് ബാല പറയുന്നു. ഒരു അഭിമുഖത്തിനിടെ ആയിരുന്നു നടന്റെ പ്രതികരണം.
ഡോക്ടറാണ് എന്റെ ഭാര്യ. ബാഡ്മിന്റണ്‍ സ്റ്റേറ്റ് ലെവല്‍ ചാമ്പ്യനാണ്. എന്റെ ഭാര്യ എന്നെ ഇട്ടേച്ച് പോയി, ഇത് വേണമെങ്കില്‍ ട്രെയിലറില്‍ ഇടാം. എന്താണ് അതിന്റെ പിന്നിലെ കഥ എന്ന് ചോദിച്ചപ്പോള്‍ അത് മീഡിയ ഉണ്ടാക്കിയ കഥയാണെന്നായിരുന്നു ബാലയുടെ മറുപടി.

ഒരു കുടുംബത്തില്‍ കയറി ഇങ്ങനെയൊന്നും സംസാരിക്കാന്‍ പാടില്ല, ഭാര്യയാണ് എന്റെ സന്തോഷവും ഭാവിയുമെല്ലാം. അതൊക്കെ ഫേക്ക് ന്യൂസാണ്. അങ്ങനെയൊന്നും ചെയ്യരുത് നടന്‍ പറഞ്ഞു.
അതേസമയം തനിക്ക് നേരെ വരുന്ന ട്രോളുകള്‍ ഏറെ വേദനിപ്പിച്ചു എന്നും, എന്നാല്‍ ഇപ്പോള്‍ അതൊക്കെ ആസ്വദിച്ചു തുടങ്ങിയെന്നും ബാല പ്രതികരിച്ചു.
My wife left me; The star's words go viral


































