പ്രസവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത മേനോൻ

പ്രസവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത മേനോൻ
May 26, 2022 04:58 PM | By Susmitha Surendran

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്  ശ്വേത മേനോന്‍ . ലേശം ഗ്ലാറസ് വേഷങ്ങള്‍ ചെയ്തതിന്റെ പേരില്‍ എന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള നടിയാണ് ശ്വേത മേനോന്‍. കാമസൂത്ര എന്ന കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് നടി ആദ്യം വിവാദത്തിലായത്. പിന്നീട് സ്വന്തം പ്രസവം ഷൂട്ട് ചെയ്ത് കളിമണ്ണ് എന്ന ചിത്രത്തില്‍ കാണിക്കുകയും ചെയ്തു. 

എല്ലാ കാലത്തും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ തന്റെ കൂടെ ഉണ്ടായിരുന്നതായിട്ടാണ് നടി വ്യക്തമാക്കുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ കാമസൂത്രയെ കുറിച്ചും പ്രസവം ഷൂട്ട് ചെയ്തതിനെ പറ്റിയും ശ്വേത വെളിപ്പെടുത്തി. 



കുടുംബത്തിന്റെ പിന്തുണ എനിക്ക് എല്ലായിപ്പോഴും ഉണ്ടായിരുന്നു. അങ്ങനെയുള്ളപ്പോള്‍ ഇതൊക്കെ എങ്ങനെ ചെയ്തുവെന്ന് എല്ലാവരും ചോദിച്ചു. 'മോഡല്‍സ് ആവുമ്പോള്‍ നമുക്ക് ഒരുപാട് ഓഫറുകള്‍ വരും. നമ്മള്‍ നമ്മുടെ കാര്യങ്ങള്‍ അവരോട് പറയും.

പിന്നെ കാമസൂത്ര എന്ന് പറയുന്നത് ഇന്റര്‍നാഷണല്‍ കാംപെയിന്‍ ആയിരുന്നു. എന്റെ ചിത്രങ്ങളൊക്കെ ബ്ലാക്ക് ബുക്കില്‍ ഉണ്ടെന്ന് പറയുന്നത് വലിയൊരു അംഗീകാരമാണ്. ഇന്നത്തെ തലമുറ അത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയാക്കിയേനെ.

കാമസൂത്ര തികച്ചും പ്രൊഫഷണലായി ചെയത് വര്‍ക്ക് ആയിരുന്നു. അന്നെനിക്ക് എട്ട് ലക്ഷം രൂപ ലഭിച്ചുവെന്നും ശ്വേത പറയുന്നു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അത് പന്ത്രണ്ട് ലക്ഷമായി. അങ്ങനെ നാല് വര്‍ഷത്തോളം ചെയ്തു. അടുപ്പിച്ച് നാല് വര്‍ഷത്തോളം കാമസൂത്രയില്‍ അഭിനയിച്ച ഏക വനിത മോഡല്‍ ഞാനായിരുന്നുവെന്നാണ് ശ്വേത പറയുന്നത്. 



തനിക്ക് പൊങ്കാലയൊന്നും കിട്ടിയില്ലെങ്കിലും അച്ഛനും അമ്മയ്ക്കും ഇഷ്ടം പോലെ ലഭിച്ചിരുന്നുവെന്നും നടി വ്യക്തമാക്കി. 'അവള്‍ അവളുടെ ജോലി ബഹുമാനത്തോടെ ചെയ്തുവെന്നാണ്' അച്ഛന്‍ എന്നെ കുറിച്ച് പറഞ്ഞത്. താന്‍ അഭിനയിച്ചത് എന്താണെന്ന് നോക്കിയില്ലെങ്കിലും അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അതായിരുന്നു.

അതേ സമയം മലയാളത്തില്‍ തനിക്ക് ലഭിച്ച കഥാപാത്രങ്ങള്‍ തനിനാടന്‍ വേഷങ്ങളാണ്. മാത്രമല്ല കളിമണ്ണ് എന്ന ചിത്രത്തില്‍ സ്വന്തം പ്രസവം ചിത്രീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ശ്വേത തുറന്നു പറഞ്ഞിരുന്നു. 

സംവിധായകന്‍ ബ്ലെസിയേട്ടന്‍ പറഞ്ഞിട്ടാണ് ഞാനത് ചെയ്തതെന്ന തരത്തില്‍ ചില തെറ്റിദ്ധാരണകളുണ്ട്. പക്ഷേ സംഭവിച്ചത് അങ്ങനെയല്ല. ഈ സിനിമയുടെ കഥയെ കുറിച്ച് ഒരു അവാര്‍ഡ് ഫംഗ്ക്ഷനില്‍ വെച്ച് എന്നോട് പറഞ്ഞിരുന്നു.



പിന്നീട് ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയത്താണ് ബ്ലെസിയേട്ടനെ വിളിച്ച് ഇക്കാര്യം പറയുന്നത്. എനിക്ക് ആ സിനിമ ചെയ്യണമെന്നും ഞാന്‍ ഗര്‍ഭിണിയാണെന്നും പറഞ്ഞു. ഭര്‍ത്താവ് ശ്രീയും അച്ഛനും അമ്മയും ഇക്കാര്യത്തില്‍ തന്നെ പിന്തുണച്ചിരുന്നതായിട്ടും ശ്വേത വ്യക്തമാക്കുന്നു.

എന്നാല്‍ തന്റെ പ്രസവവുമായി ബന്ധപ്പെട്ട് നടന്ന വിമര്‍ശനങ്ങളെ കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല. പ്രസവം ലൈവായി ചിത്രീകരിക്കുന്നുണ്ടെന്ന് ഒരു പേപ്പറില്‍ എഴുതി. അത് കഴിഞ്ഞ് ഞാന്‍ ബോംബൈയിലേക്ക് പോയി. ഇവിടെ നടക്കുന്ന ചര്‍ച്ചകളൊന്നും അറിഞ്ഞില്ല.

എല്ലാവരും അനാവശ്യമായി ബ്ലെസിയേട്ടനെ വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി. ആ ഒരു ഇമോഷന്‍ പകര്‍ത്തി എടുക്കണം എന്നുണ്ടായിരുന്നു. ഒരു സ്ത്രീ കടന്നുപോവുന്ന അള്‍ട്ടിമേറ്റ് മൊമന്റാണത്. ആ ഒരു ഇമോഷന്‍ മാത്രമേ എടുക്കുള്ളൂയെന്ന് പറഞ്ഞിരുന്നതെന്നും ശ്വേത മേനോന്‍ പറയുന്നു.

Shwetha Menon speaks openly about childbirth

Next TV

Related Stories
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
Top Stories










News Roundup