---
title: "ലാല്‍ സാറിന്റെ കരണക്കുറ്റിക്ക് തന്നെ അടിയ്ക്കുകയായിരുന്നു; സന്തോഷ് ശിവന്‍ പറയുന്നു "
english_title: "Now Santosh Sivan has shared an incident that took place during the shooting of this film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/44830/now-santosh-sivan-has-shared-an-incident-that-took-place-during-the-shooting-of-this-film"
published_at: "2022-05-25T11:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dc05a6480f_mohanlal.jpg"
keywords: []
---

# ലാല്‍ സാറിന്റെ കരണക്കുറ്റിക്ക് തന്നെ അടിയ്ക്കുകയായിരുന്നു; സന്തോഷ് ശിവന്‍ പറയുന്നു 

> **Lead Summary:** സന്തോഷ് ശിവന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് കാലാപാനി. ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് ശിവന്‍.

## Article Content

സന്തോഷ് ശിവന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് കാലാപാനി. ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് ശിവന്‍.

തന്റെ പുതിയ ചിത്രം ജാക് ആന്‍ഡ് ജില്ലിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സന്തോഷ് ശിവന്‍ ഒരു അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇത്.

**

**

**അദ്ദേഹത്തിന്റെ വാക്കുകള്‍ **

ഒരിക്കല്‍ കാലാപാനിയുടെ ഷൂട്ടിനായി ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒറ്റപ്പെട്ട ഒരു ദ്വീപില്‍ പോയി. കടലില്‍ കുറേ നേരം സഞ്ചരിച്ച് പിന്നെ ചെറുബോട്ടുകളിലാണ് തീരത്തെത്തിയത്. അവിടെ നിന്ന് പിന്നെയും കിലോമീറ്ററുകള്‍ നടക്കേണ്ടിയിരുന്നു.

മോഹന്‍ലാലും പ്രഭുവും ഉള്‍പ്പെടെ ക്രൂ മൂഴുവനും ഈ ദൂരമത്രയും നടന്നാണ് പോയത്. പ്രഭു ഒരു സ്റ്റൂളും കൈയില്‍ കരുതിയിരുന്നു. സിനിമയില്‍ ഒരു രംഗത്തില്‍ ഒരു ആദിവാസി സ്ത്രീ ലാല്‍ സാറിനെ അടിയ്ക്കുന്ന ഒരു രംഗമുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ചെയ്തതാണ്.

ആ സ്ത്രീയോട് അടിയ്ക്കാന്‍ പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ ചിരിച്ചുകൊണ്ട് ലാല്‍ സാറിന്റെ കരണക്കുറ്റിക്ക് തന്നെ അടിയ്ക്കുകയായിരുന്നു. അന്ന് അദ്ദേഹം വേദന കൊണ്ട് പുളഞ്ഞു പോയി. മീന്‍ പിടിക്കുന്ന കൂട്ടരൊക്കെയല്ലേ, അവരുടെ കൈയ്ക്ക് നല്ല ബലം കാണും.

ആ അടിയുടെ കാര്യം ഞാന്‍ അടുത്തിടെ കണ്ടപ്പോഴും ലാല്‍ സാറിനോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന് അത് ഇന്നും നല്ല ഓര്‍മ്മയുണ്ട്. ഇത്രയും വേദനയെടുത്ത ഒരു സന്ദര്‍ഭം ആരെങ്കിലും മറക്കുമോ?

### Related Links & Sources
- [Original Story Source](https://moviemax.in/news/44830/now-santosh-sivan-has-shared-an-incident-that-took-place-during-the-shooting-of-this-film)