മുമ്പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യമില്ല: ഭാവന പറയുന്നു

മുമ്പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യമില്ല: ഭാവന പറയുന്നു
May 24, 2022 08:12 PM | By Susmitha Surendran

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് വൈറലാകുന്നത് . ഇനി താന്‍ വളരെ സെലക്ടീവ് ആയി മാത്രമേ സിനിമ ചെയ്യുകയുള്ളുവെന്ന് നടി ഭാവന. അധികം സിനിമകള്‍ വാരി വലിച്ച് ചെയ്യില്ല എന്നാണ് നടിയുടെ തീരുമാനം. ഇനി വരുന്ന എല്ലാ സിനിമയ്ക്കും യെസ് എന്ന് പറയില്ല എന്നാണ് നടി ഒരു അഭിമുഖത്തില്‍ പറയുന്നത്.

ഇനി ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ല, ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് താന്‍ കടന്നു കഴിഞ്ഞു. വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. തനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുമ്പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം തനിക്കില്ല. വളരെ നേരത്തെ സിനിമയില്‍ എത്തിയതാണ് താന്‍.



പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത്. ഇനി പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യുമെന്നാണ് ഭാവന പറയുന്നത്.

കന്നഡ ചിത്രം ബജ്റംഗി 2 ആണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഗോവിന്ദ ഗോവിന്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ഈ ചിത്രത്തില്‍ സിനിമാ നടിയായി തന്നെയാണ് ഭാവന അഭിനയിക്കുന്നത്.



സിനിമാ നടിയായി തന്നെ അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും രസകരവും ആയിരുന്നുവെന്നും ഭാവന പറയുന്നു. മലയാളത്തില്‍ 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മലയാള സിനിമ തന്നെ വേണ്ടെന്ന് വെച്ചതാണ് എന്നാണ് നടി പറയുന്നത്.

Actress Bhavana says that she will only do films very selectively now.

Next TV

Related Stories
 ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

Dec 28, 2025 05:23 PM

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ...

Read More >>
കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

Dec 28, 2025 03:21 PM

കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

'അനോമി, കരിയറിലെ 90-ാം ചിത്രം, ഭാവന ഫിലിം പ്രൊഡക്‌ഷൻ, നടി...

Read More >>
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
Top Stories










News Roundup