---
title: "ഷൂട്ടിംഗിനിടയില്‍ ശ്രീജിത്ത് രവിയ്ക്ക് അപകടം, തക്ക സമയത്ത് ഇടപെട്ട് മോഹന്‍ലാല്‍; വീഡിയോ വൈറല്‍"
english_title: "Sreejith Ravi injured during shooting; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/44688/sreejith-ravi-injured-during-shooting-video-goes-viral"
published_at: "2022-05-24T16:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cb920980d2_mohanlal.jpg"
keywords: []
---

# ഷൂട്ടിംഗിനിടയില്‍ ശ്രീജിത്ത് രവിയ്ക്ക് അപകടം, തക്ക സമയത്ത് ഇടപെട്ട് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

> **Lead Summary:** ആറാട്ട് എന്ന സിനിമയിലെ ഒരു സംഘട്ടന രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മോഹന്‍ലാലും ശ്രീജിത്ത് രവിയും തമ്മിലുള്ള സംഘട്ടന രംഗമാണത്. ലാല്‍ എടുത്തു ഉയര്‍ത്തുമ്പോള്‍ ശ്രീജിത്ത് റോപ്പില്‍ കറങ്ങി ഉയരുന്നതാണ് പ്‌ളാന്‍ ചെയ്തത്.

## Article Content

ആറാട്ട് എന്ന സിനിമയിലെ ഒരു സംഘട്ടന രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മോഹന്‍ലാലും ശ്രീജിത്ത് രവിയും തമ്മിലുള്ള സംഘട്ടന രംഗമാണത്. ലാല്‍ എടുത്തു ഉയര്‍ത്തുമ്പോള്‍ ശ്രീജിത്ത് റോപ്പില്‍ കറങ്ങി ഉയരുന്നതാണ് പ്‌ളാന്‍ ചെയ്തത്.

എന്നാല്‍ ഒരിക്കല്‍ കറങ്ങി ഉയര്‍ന്ന നടന്‍ നിയന്ത്രണം കിട്ടാതെ ഒരാവര്‍ത്തി കൂടി മറിഞ്ഞു. തുടര്‍ന്ന് കാര്യം മനസിലായ മോഹന്‍ലാല്‍ ഓടി എത്തി ശ്രീജിത്തിന്റെ കാലില്‍ ബലമായി പിടിക്കുകയായിരുന്നു.

പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന് പ്രത്യേകതയുണ്ട് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന സിനിമയ്ക്ക്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നിരവധി മലയാളതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/44688/sreejith-ravi-injured-during-shooting-video-goes-viral)