ഒരു കാര്യത്തിൽ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്; നിഖില വിമല്‍

ഒരു കാര്യത്തിൽ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്; നിഖില വിമല്‍
May 22, 2022 07:51 PM | By Susmitha Surendran

കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന പ്രസ്താവന പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് അല്ലെന്ന് വ്യക്തമാക്കി നടി നിഖില വിമൽ.

ഈ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തിയെന്ന നിലയിൽ കാര്യങ്ങളെക്കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും തോന്നിയ കാര്യം പറഞ്ഞതിനോട് അളുകൾ എങ്ങനെ പ്രതികരിക്കുമെന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിഖില പറഞ്ഞു.



നിഖിലയുടെ പ്രസ്തവനയ്ക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത് . ഭരണഘടനാപരമായി അവകാശമുള്ളതിനാൽ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാൻ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയതെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്.

കഴമ്പില്ലാത്ത നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് അവസാനത്തെ ഉത്തരമാണ് നിഖില’ എന്നാണ് സംവിധായകൻ അനുരാജ് മനോഹർ പ്രതികരിച്ചത്. ഇതിന് മറുപടിയുമായാണ് നടി രം​ഗത്തെത്തിയിരിക്കുന്നത് ആ സമയത്ത് അത് പറയാൻ തോന്നി പറയുകയായും ചെയ്യ്തു.



ഒരു കാര്യത്തിൽ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും നിഖില കൂട്ടിച്ചേർത്തു. ഒരു കാര്യത്തിൽ അഭിപ്രായം പറഞ്ഞതിന് എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ലെന്നും താരം പ്രതികരിച്ചു.

ജോ ആൻഡ് ജോ’ എന്ന ചിത്രത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിവാദ പരാമർശം. ‘പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കിൽ എന്തിനെയും വെട്ടാം.



കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്നതായിരുന്നു നിഖിലയുടെ പരാമർശം.

സംഭവത്തിൽ നിഖിലക്കെതിരെ വൻ സൈബർ ആക്രമണമാണ് ഉണ്ടായത്. ഒപ്പം താരത്തെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ‘ഇത് കേരളമാണെന്നും ഉറപ്പോടെ കൂടെ നിൽക്കുന്നവരുണ്ടെന്നു’മാണ് നടിയെ പിന്തുണച്ച് മാലാപാർവതി പറഞ്ഞത്.

Nikhila Vimal responds to cow issue

Next TV

Related Stories
#joshiy | സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണവും പണവും നഷ്ടപ്പെട്ടു

Apr 20, 2024 12:33 PM

#joshiy | സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണവും പണവും നഷ്ടപ്പെട്ടു

സ്വർണവും പണവും മോഷണം പോയി. അടുക്കള ഭാഗത്തെ ജനാല വഴിയാണ് കള്ളൻ‍ അകത്തു...

Read More >>
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
Top Stories