---
title: "അനുസരണക്കേട്, മോഹന്‍ലാലിന് അന്ന് നല്ല വഴക്ക് കിട്ടി: മണിയന്‍പിള്ള രാജു പറയുന്നു "
english_title: "Actor and producer Maniyan Pillai Raju shares the incident where Mohanlal got into a fight during the filming."
publisher: "moviemax.in"
canonical_url: "https://moviemax.in/news/43196/actor-and-producer-maniyan-pillai-raju-shares-the-incident-where-mohanlal-got-into-a-fight-during-the-filming"
published_at: "2022-05-17T08:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62830d9dbe7d4_mohanlal.jpg"
keywords: []
---

# അനുസരണക്കേട്, മോഹന്‍ലാലിന് അന്ന് നല്ല വഴക്ക് കിട്ടി: മണിയന്‍പിള്ള രാജു പറയുന്നു 

> **Lead Summary:** ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിന് വഴക്കുകിട്ടിയ സംഭവം പങ്കുവെച്ച് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തില്‍ ആടുതോമയുടെ സുഹൃത്തിന്റെ വേഷമാണ് മണിയന്‍പിള്ള രാജു ചെയ്തത്.

## Article Content

ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിന് വഴക്കുകിട്ടിയ സംഭവം പങ്കുവെച്ച് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തില്‍ ആടുതോമയുടെ സുഹൃത്തിന്റെ വേഷമാണ് മണിയന്‍പിള്ള രാജു ചെയ്തത്.

ആ സംഭവം ഇങ്ങനെ...  ചങ്ങനാശേരി മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു വരുന്ന ഒരു സീനുണ്ട്. ഇടയ്ക്ക് മോഹന്‍ലാല്‍ ജീപ്പില്‍ നിന്ന് ചാടുന്നതും പൊലീസുകാരനേയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുന്നതുമാണ് സീന്‍.

അതിനുള്ള എല്ലാ സജ്ജീകരണങ്ങള്‍ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ ചെയ്തിരുന്നു. വീഴുമ്പോള്‍ മോഹന്‍ലാലിന് ഒന്നും സംഭവിക്കാതിരിക്കാന്‍ വൈക്കോലും മറ്റും ഇട്ടിരുന്നു.

ഈ രംഗത്തിന് വേണ്ടി പവറുള്ള പെട്രോള്‍ ജീപ്പായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കൊണ്ടുവന്നതാകട്ടെ ഡീസല്‍ ജീപ്പും. അങ്ങനെ ചിത്രീകരണം തുടങ്ങി. ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം. എന്നാല്‍ പറഞ്ഞ സമയത്ത് മോഹന്‍ലാല്‍ ചാടിയില്ല.

ജീപ്പ് ഉയരത്തില്‍ പൊങ്ങിയ ശേഷമാണ് മോഹന്‍ലാല്‍ ചാടിയത്. സീന്‍ ഭംഗിയായിരുന്നുവെങ്കിലും മോഹന്‍ലാലെടുത്തത് ന്ല്ല റിസ്‌ക്കായിരുന്നു. ഇതിന് പിന്നാലെയാണ് ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ വഴക്കുപറഞ്ഞത്.

നിന്നെ പോലെയുള്ളവരുടെ ജീവന്‍ പോയിരുന്നെങ്കില്‍ താന്‍ എന്തുചെയ്യുമായിരുന്നുവെന്നാണ് അദ്ദേഹം ചോദിച്ചത്. ഫൈറ്റേഴ്‌സ് പോലും ഇത്രയും റിസ്‌ക്കെടുക്കില്ല. ജീപ്പിന്റെ ടയര്‍ പാലത്തില്‍ കയറുമ്പോള്‍ ചാടണമെന്ന് പറഞ്ഞിരുന്നില്ല? എന്നും ത്യാഗരാജന്‍ മാസ്റ്റര്‍ ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/43196/actor-and-producer-maniyan-pillai-raju-shares-the-incident-where-mohanlal-got-into-a-fight-during-the-filming)