---
title: "നടിയെ ആക്രമിച്ച കേസില്‍ താന്‍ അതിജീവിതക്കൊപ്പം; മല്ലിക സുകുമാരന്‍"
english_title: "Mallika Sukumaran says she is with the survivors in the case of attacking the actress."
publisher: "moviemax.in"
canonical_url: "https://moviemax.in/news/42968/mallika-sukumaran-says-she-is-with-the-survivors-in-the-case-of-attacking-the-actress"
published_at: "2022-05-15T21:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628120f5c132e_mallika sukumaran.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസില്‍ താന്‍ അതിജീവിതക്കൊപ്പം; മല്ലിക സുകുമാരന്‍

> **Lead Summary:** നടിയെ ആക്രമിച്ച കേസില്‍ താന്‍ അതിജീവിതക്കൊപ്പമാണെന്ന് മല്ലിക സുകുമാരന്‍. തെറ്റ് സംഭവിച്ചു എന്നത് എല്ലാവര്‍ക്കും അറിയാം. പീഡനത്തിന്റെ കഥ പറയാന്‍ തുടങ്ങുന്ന കുട്ടിയല്ല ആ കുട്ടി.

## Article Content

നടിയെ ആക്രമിച്ച കേസില്‍ താന്‍ അതിജീവിതക്കൊപ്പമാണെന്ന് മല്ലിക സുകുമാരന്‍. തെറ്റ് സംഭവിച്ചു എന്നത് എല്ലാവര്‍ക്കും അറിയാം. പീഡനത്തിന്റെ കഥ പറയാന്‍ തുടങ്ങുന്ന കുട്ടിയല്ല ആ കുട്ടി.

അവളുടെ ജോലിക്ക് വരികയായിരുന്നു. ഡബ്ബിംഗിന് വരുമ്പോള്‍ കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി നടന്ന അതിഭീകര സംഭവം. ഇതൊക്കെ ചെയ്യുന്നവരുടെ അച്ഛനമ്മമാര്‍ പറഞ്ഞ് കൊടുക്കേണ്ടേ നിങ്ങളെ വെച്ച് മുതലെടുക്കുകയാണ് എന്നും മല്ലിക സുകുമാരന്‍ ചോദിച്ചു.

എന്തു കൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ ലഭിക്കാത്തത്. അതിലൊന്നും താമസം വരുത്തരുത്. ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പിറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല.

അങ്ങനെ പേടിപ്പിക്കുന്ന ശിക്ഷ കിട്ടിയില്ലെങ്കില്‍ ഇത് കൂടിക്കൊണ്ടിരിക്കുമെന്നും മല്ലിക സുകുമാകാരന്‍ പറഞ്ഞു.കേസിലെ പ്രതികളെ ന്യായീകരിക്കാന്‍ നടക്കുന്നവരുടെ സ്വന്തം ഭാര്യയ്ക്കോ പെങ്ങള്‍ക്കോ ഇങ്ങനെ സംഭവിക്കുമ്പോള്‍ അവരുടെ തനിനിറം കാണാമെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42968/mallika-sukumaran-says-she-is-with-the-survivors-in-the-case-of-attacking-the-actress)