---
title: " പലപ്പോഴും വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്; മഞ്ജുപിള്ള"
english_title: "I have often thought about divorce; Manju Pillai"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42251/i-have-often-thought-about-divorce-manju-pillai"
published_at: "2022-05-12T10:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c9a3132814_manjupilla.jpg"
keywords: []
---

#  പലപ്പോഴും വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്; മഞ്ജുപിള്ള

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജുപിള്ള. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ താരം അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന മലയാള സിനിമയിൽ താരം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജുപിള്ള. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ താരം അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന മലയാള സിനിമയിൽ താരം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രഹകൻ അതിലൊരാൾ ആയിട്ടുള്ള സുജിത്ത് വാസുദേവ് ആണ് ഇവരുടെ ഭർത്താവ്. വളരെ സന്തോഷകരമായ ഒരു ദാമ്പത്യം ജീവിതമാണ് ഇവർ നയിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം താൻ പലപ്പോഴും വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട് എന്നാണ് മഞ്ജുപിള്ള പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്. 

സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ജെയിംസ് ആൻഡ് ആലീസ്. പൃഥ്വിരാജും വേദികയും ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ സിനിമയിൽ വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെ മഞ്ജു പിള്ളയും അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിലെ പല രംഗങ്ങൾക്ക് തങ്ങളുടെ യഥാർത്ഥ ജീവിതവുമായി സാമ്യമുണ്ട് എന്നാണ് മഞ്ജുപിള്ള പറയുന്നത്.

> “ഭാര്യാഭർത്താക്കന്മാരുടെ ജീവിതം എന്ന് പറയുന്നത് ഒരു അഡ്ജസ്റ്റ്മെൻറ് പോലെയാണ്. ഞാൻ പരമാവധി അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നത്. സുജിത്തും അങ്ങനെ തന്നെയാണ് എന്നാണ് എൻറെ വിശ്വാസം. ജെയിംസ് ആൻഡ് ആലീസ് എടുക്കുന്ന സമയത്ത് അതിലെ ചില സീനുകൾ ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടത് ആയിരുന്നു. മകളെ വിളിക്കാൻ മറന്നു പോകുന്ന സീനൊക്കെ അത്തരത്തിലുള്ളതാണ്.

സത്യത്തിൽ മറന്നു പോയത് അല്ല. ഞങ്ങൾ തമ്മിലുള്ള ഒരു മിസ്അണ്ടർസ്റ്റാൻഡിംഗ് കാരണം അങ്ങനെ സംഭവിച്ചു പോയതാണ്. പുള്ളി ബൈക്ക് എടുത്ത് പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഞാൻ കരുതി മകളെ വിളിക്കാൻ ആണെന്ന്. പക്ഷേ സത്യത്തിൽ പുള്ളി പോയത് വേറെ എങ്ങോട്ടോ ആയിരുന്നു” – മഞ്ജു പിള്ള പറയുന്നു.

> “സത്യത്തിൽ സുജിത് ഒരു മീറ്റിങ്ങിന് പോയതായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആക്കി വെക്കുകയും ചെയ്തു. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ അപ്പോൾ. പലപ്പോഴും പുള്ളിയെ വിളിച്ചിട്ടും കിട്ടിയില്ല. മോൾ സ്കൂൾ വിട്ടു വരുന്ന സമയമായിട്ടും അവൾ വീട്ടിൽ എത്തിയില്ല.

പിന്നീട് സ്കൂളിൽ നിന്നും ആരോ വീട്ടിൽ എത്തിച്ചതാണ് അവളെ. അന്ന് അവൾ ചെറിയ കുട്ടിയാണ്. ഇന്നത്തെ കാലമല്ലേ, ഭാഗ്യംകൊണ്ട് മാത്രമാണ് അവളെ തിരിച്ചു കിട്ടിയത്. പിന്നീട് ഒരുപാട് കരച്ചിലും ബഹളവും ഒക്കെയായി. അന്ന് വിവാഹമോചനം നടക്കേണ്ടത് ആയിരുന്നു” – മഞ്ജുപിള്ള കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/42251/i-have-often-thought-about-divorce-manju-pillai)