---
title: "വേദിയില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്'; ഐഷ സുല്‍ത്താന"
english_title: "What's the point of keeping children away from the stage? '; Aisha Sultana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/42027/whats-the-point-of-keeping-children-away-from-the-stage-aisha-sultana"
published_at: "2022-05-11T10:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b46e44d854_AYISHA SULTTHANA.jpg"
keywords: []
---

# വേദിയില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്'; ഐഷ സുല്‍ത്താന

> **Lead Summary:** വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത് . ഇപ്പോഴിതാ ഈ വിഷയത്തിൽ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന .

## Article Content

വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത് . ഇപ്പോഴിതാ ഈ വിഷയത്തിൽ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന .

വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച ഇ.കെ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി ആണ് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന രംഗത്ത് എത്തിയിരിക്കുന്നത് .ഒരു മുസ്ലീം പെണ്‍കുട്ടിയെ വേദിയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഐഷ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

**

**

**ഫെയ്‌സ്ബുക്ക് കുറിപ്പ് **

ഒരു മുസ്ലിം പെണ്‍കുട്ടിയെ വേദിയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള അധികാരമൊന്നും ആര്‍ക്കുമില്ല… കാരണം… ഇതൊരു ജനാധിപത്യ രാജ്യമാണ് ഇനി ഇപ്പൊ മതമാണ് പ്രശ്‌നമെങ്കില്‍ ഇസ്ലാം മതത്തില്‍ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നത് എങ്ങനെയെന്നുള്ളത് അറിയില്ലേ…?

1: സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഇസ്ലാമില്‍ പറയുന്നത്…

2: ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ്….

3: സ്ത്രീകളെ ബഹുമാനിക്കാനും ആധരിക്കാനും ഇസ്ലാം മതത്തില്‍ പഠിപ്പിക്കുന്നു…

4: ഒരു സ്ത്രീ കല്യാണം കഴിക്കുവാണേല്‍ അവളുടെ ഭര്‍ത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ആ സ്ത്രീക്ക് മാത്രമാണ്…

ഇത്രയും അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ഇസ്ലാം മതം കൊടുക്കുമ്പോള്‍, വേദിയില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തണം എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പറഞ്ഞത് ?.

മനുഷ്യര്‍ക്ക് തെറ്റ് പറ്റാം, അത് സ്വാഭാവികം പക്ഷെ അത് തെറ്റെന്നു മനസ്സിലായാല്‍ ഉടനെ തിരുത്തേണ്ടതുമാണ്… പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തേണ്ടതാണ്… ഇല്ലേല്‍ ഈ സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകും…

### Related Links & Sources
- [Original Story Source](https://moviemax.in/news/42027/whats-the-point-of-keeping-children-away-from-the-stage-aisha-sultana)