---
title: " നടൻ ജോജു ജോർജ്ജ് പങ്കെടുത്ത ഓഫ് റോഡ് റൈഡിനെതിരെ പൊലീസ് കേസ്"
english_title: "Police have registered a case against actor Jojo George for taking part in an off-road ride in Vagamon."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41840/police-have-registered-a-case-against-actor-jojo-george-for-taking-part-in-an-off-road-ride-in-vagamon"
published_at: "2022-05-10T12:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a0b2f33413_JOJO.jpg"
keywords: []
---

#  നടൻ ജോജു ജോർജ്ജ് പങ്കെടുത്ത ഓഫ് റോഡ് റൈഡിനെതിരെ പൊലീസ് കേസ്

> **Lead Summary:** വാഗമണ്ണിൽ നടൻ ജോജു ജോർജ്ജ് പങ്കെടുത്ത ഓഫ് റോഡ് റൈഡിനെതിരെ പൊലീസ് കേസ്. അനുമതി ഇല്ലാതെ അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡ് നടത്തിയതിനാണ് കേസെടുത്തത്. കളക്ടർ നിരോധിച്ച റേസിൽ പങ്കെടുത്തതിനാണ് ജോജു ജോർജ് അടക്കമുള്ളവർക്കെതിരായ കേസ്.

## Article Content

വാഗമണ്ണിൽ നടൻ ജോജു ജോർജ്ജ് പങ്കെടുത്ത ഓഫ് റോഡ് റൈഡിനെതിരെ പൊലീസ് കേസ്. അനുമതി ഇല്ലാതെ അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡ് നടത്തിയതിനാണ് കേസെടുത്തത്. കളക്ടർ നിരോധിച്ച റേസിൽ പങ്കെടുത്തതിനാണ് ജോജു ജോർജ് അടക്കമുള്ളവർക്കെതിരായ കേസ്.

ഇതോടൊപ്പം സംഘടകർക്കെതിരെയും സ്‌ഥലം ഉടമയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കെ എസ് യു ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇടുക്കിയിൽ ഓഫ് റോഡ് റെയ്സുകൾ കളക്ടർ നിരോധിച്ചിട്ടുണ്ട്.

ഇത് മറികടന്നാണ് പരിപാടി നടത്തിയത്. അതേ സമയം, വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടൻ ജോജു ജോർജ്ജിന് മോട്ടോർ വാഹന വകുപ്പും നോട്ടീസ് നൽകും.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജോയിൻറ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു. കെ എസ് യു പരാതിയെ തുടർന്നാണ് നടപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/41840/police-have-registered-a-case-against-actor-jojo-george-for-taking-part-in-an-off-road-ride-in-vagamon)