---
title: "വലിയ പ്രൊജക്ട് നഷ്ടമായതിനെ കുറിച്ച് മനസ്സ് തുറന്ന്  ഷംന കാസിം"
english_title: "Shamna Kasim opens her mind about the loss of a big project"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41511/shamna-kasim-opens-her-mind-about-the-loss-of-a-big-project"
published_at: "2022-05-08T17:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277b75fecbe8_SHAMNA.jpg"
keywords: []
---

# വലിയ പ്രൊജക്ട് നഷ്ടമായതിനെ കുറിച്ച് മനസ്സ് തുറന്ന്  ഷംന കാസിം

> **Lead Summary:** മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. 2004ല്‍ പുറത്തിറങ്ങിയ 'മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെയാണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകള്‍ ചെയ്യുന്നത്. ഇപ്പോഴിതാ വേണ്ടെന്ന് വെച്ച വലിയ സിനിമയെ കുറിച്ച് പറയുകയാണ് നടി. 

## Article Content

മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. 2004ല്‍ പുറത്തിറങ്ങിയ 'മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെയാണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകള്‍ ചെയ്യുന്നത്. ഇപ്പോഴിതാ വേണ്ടെന്ന് വെച്ച വലിയ സിനിമയെ കുറിച്ച് പറയുകയാണ് നടി. 

**ഷംനയുടെ വാക്കുകള്‍ ഇങ്ങനെ...' **

ചില കാര്യങ്ങള്‍ കൊണ്ട് ഒരു വലിയ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ ചിത്രത്തിലെ ചില രംഗങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നി. ന്യൂഡായി അഭിനയിക്കേണ്ട ചില ഭാഗങ്ങളുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ ഞാന്‍ ചെയ്യില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. അത് എത്ര വലിയ സിനിമയാണെങ്കിലും അത് ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ എനിക്ക് തന്നെ വെച്ച ചില നിയന്ത്രണങ്ങളുണ്ട്', ഷംന കാസിം പറഞ്ഞു. 

'ആ ചിത്രം ഒ.ടി.ടി റിലീസായിരുന്നു. വളരെ നല്ല ഓഫറായിരുന്നു. പക്ഷേ സിനിമയില്‍ ആ കഥാപാത്രം ഒരു പ്രത്യേകരംഗത്ത് ന്യൂഡായി അഭിനയിക്കേണ്ടതുണ്ട്. ആ രംഗം ആ സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമാണ്.ഈ പ്രൊജക്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതില്‍ എനിക്ക് വളരെ വിഷമമുണ്ടായി.

പക്ഷേ സിനിമയെ സംബന്ധിച്ച് ഇത് ഏറെ പ്രധാനപ്പെട്ട സീനുമാണ്. പക്ഷേ എനിക്കത് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ സംവിധായകനോട് പറഞ്ഞു. ഒരു ആത്മവിശ്വാസമില്ലാതെ അവിടെ പോയി അതിനെ ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ. ആ രംഗം വളരെ പ്രധാനമാണ്. പക്ഷേ എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. ആ വലിയ പ്രോജക്റ്റ് നഷ്ടമായതില്‍ എനിക്ക് വളരെ വിഷമമുണ്ട്'; ഷംന കാസിം കൂട്ടിച്ചേര്‍ത്തു.

തുടക്ക കാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ചും ഷംന ഇതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു നടി എന്ന നിലയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഷംന പറയുന്നത്.  ഒരു നായിക എന്ന നിലയില്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒരു സ്വകാര്യ ജീവിതമില്ല. നിങ്ങള്‍ ഒരു ഓഫീസില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളാണെങ്കില്‍ അസുഖം വന്നാല്‍ അവധിയെടുക്കാം.

അതേസമയം, ഒരു സിനിമയില്‍ നമുക്ക് അസുഖമായാലും വര്‍ക്കിന് പോകണം. ഒരു സിനിമയില്‍ വളരെയധികം പണം നിക്ഷേപിച്ചിട്ടുണ്ടാവും. അവിടെ ഷൂട്ടിംഗ് സെറ്റ് റെഡിയായിരിക്കും, ഒരുപാട് ആര്‍ട്ടിസ്റ്റുകളും വന്നിട്ടുണ്ടാവും. അസുഖമാണ്, അല്ലെങ്കില്‍ പനിയാണെന്ന് കരുതി നമുക്ക് കിടക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്ക് ജോലിക്ക് പോകണം' ഷംന പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/41511/shamna-kasim-opens-her-mind-about-the-loss-of-a-big-project)