---
title: " അങ്ങനെയായാല്‍ അഭിനയിക്കാന്‍ പറ്റില്ലല്ലോ;  മമ്മൂട്ടി പറയുന്നു "
english_title: "Now Mammootty is talking about the character of the worm."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41435/now-mammootty-is-talking-about-the-character-of-the-worm"
published_at: "2022-05-08T10:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62774c1213519_MAMMOOTTY.jpg"
keywords: []
---

#  അങ്ങനെയായാല്‍ അഭിനയിക്കാന്‍ പറ്റില്ലല്ലോ;  മമ്മൂട്ടി പറയുന്നു 

> **Lead Summary:** ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പുഴു’. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ട്രെയ്ലറും നടന്റെ ഒരു മികച്ച നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രത്തെ ഉറപ്പ് നല്‍കുന്നുണ്ട്.

## Article Content

ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പുഴു’. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ട്രെയ്ലറും നടന്റെ ഒരു മികച്ച നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രത്തെ ഉറപ്പ് നല്‍കുന്നുണ്ട്.

ഇപ്പോഴിതാ പുഴുവിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. സിനിമയുടെ കഥയില്‍ തനിക്ക് പുതുമ തോന്നിയത് കൊണ്ടാണ് താന്‍ ആ ചിത്രത്തില്‍ അഭിനയിച്ചത് എന്ന് മമ്മൂട്ടി പറയുന്നു. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം പുഴുവിലേത്.

മുന്‍പും താന്‍ ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ പുഴുവും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ താന്‍ വെറുക്കപ്പെടുമോ എന്ന് ചിന്തിക്കുന്നു പോലുമില്ല.

അങ്ങനെ പേടിച്ചാല്‍ അഭിനയിക്കാന്‍ പറ്റില്ലല്ലോ എന്ന് അദ്ദേഹം പറയുന്നു. ഒരു നല്ല നടനാവുക എന്നത് മാത്രമാണ് തന്റെ പ്രതിഛായ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുഴു മെയ് 13ന് സോണി ലിവിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കും. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യപ്പെടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു.

’ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. വൈറസിന് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/41435/now-mammootty-is-talking-about-the-character-of-the-worm)