---
title: "വിളിച്ചത് അദ്ദേഹം മാത്രം: തുറന്നുപറഞ്ഞ് ഹരീഷ് പേരടി"
english_title: "He was the only one who called: Harish Peradi openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/41295/he-was-the-only-one-who-called-harish-peradi-openly"
published_at: "2022-05-07T12:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62761b20768e8_hareesh peradi.jpg"
keywords: []
---

# വിളിച്ചത് അദ്ദേഹം മാത്രം: തുറന്നുപറഞ്ഞ് ഹരീഷ് പേരടി

> **Lead Summary:** താരസംഘടന അമ്മയില്‍ നിന്ന് താന്‍ രാജി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിളിച്ചത് നടന്‍ സുരേഷ്‌ഗോപിയാണെന്ന് നടന്‍ ഹരീഷ് പേരടി. സംഘടനയ്ക്കകത്ത് നിന്ന് പോരാടണമെന്നാണ് രാജി വാര്‍ത്ത അറിഞ്ഞ ശേഷം വിളിച്ച സുരേഷേട്ടന്‍ തന്നോട് പറഞ്ഞത്. എന്നാല്‍ ഞാനത് സ്‌നേഹത്തോടെ നിരസിച്ചു.

## Article Content

താരസംഘടന അമ്മയില്‍ നിന്ന് താന്‍ രാജി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിളിച്ചത് നടന്‍ സുരേഷ്‌ഗോപിയാണെന്ന് നടന്‍ ഹരീഷ് പേരടി. സംഘടനയ്ക്കകത്ത് നിന്ന് പോരാടണമെന്നാണ് രാജി വാര്‍ത്ത അറിഞ്ഞ ശേഷം വിളിച്ച സുരേഷേട്ടന്‍ തന്നോട് പറഞ്ഞത്. എന്നാല്‍ ഞാനത് സ്‌നേഹത്തോടെ നിരസിച്ചു.

താന്‍ രാജി ഫേസ്ബുക്കിലൂടെ മാത്രമല്ല പ്രഖ്യാപിച്ചത് പ്രസിഡന്റിന്റേയും ജനറല്‍ സെക്രട്ടറിയുടേയും പേഴ്‌സണല്‍ നമ്പറിലേക്ക് രാജിക്കത്ത് അയച്ചുകൊടുത്തിട്ടുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും രാജിക്കത്ത് നല്‍കിയ ശേഷം അവര്‍ രണ്ടുപേരും തന്നെ വിളിച്ചിട്ടില്ല. പക്ഷെ രാജി വാര്‍ത്തയറിഞ്ഞയുടനെ ആദ്യം വിളിച്ചത് നടന്‍ സുരേഷ് ഗോപിയാണ്. രാഷ്ട്രീയപരമായി എനിക്ക് അദ്ദേഹത്തോട് വിയോജിപ്പുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ വിമര്‍ശിച്ചിട്ടുണ്ട്.

‘ നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം’ എന്നാണ് സുരേഷേട്ടന്‍ തന്നോട് പറഞ്ഞത്. പക്ഷെ ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വാക്കുകളെ ബഹുമാനത്തോടെയും സ്‌നേഹപൂര്‍വ്വവും നിരസിക്കുകയാണ് ചെയ്തതെന്നും ഹരീഷ് പേരടി വ്യക്തമാക്കി.

പല സൂപ്പര്‍ നടന്മാര്‍ക്കുമില്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്. ഈ നിമിഷം സുരേഷ് ഗോപിയെ ഓര്‍ക്കാതെ പോയാല്‍ വലിയ നന്ദിക്കേടാവും. എഎംഎംഎയില്‍ നിന്ന് ഒഴിവാക്കണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ്. രാജി രാജിതന്നെയാണ്, അതില്‍ മാറ്റമൊന്നുമില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41295/he-was-the-only-one-who-called-harish-peradi-openly)