---
title: "  വിമർശകരെ വായടപ്പിക്കുന്ന മറുപടി നല്‍കി താരം ; പിന്തുണയുമായി  ആരാധകര്‍ "
english_title: "Star responds to critics; Fans with support"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4111/star-responds-to-critics-fans-with-support"
published_at: "2021-10-08T11:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fd9b760c69_durga.jpg"
keywords: []
---

#   വിമർശകരെ വായടപ്പിക്കുന്ന മറുപടി നല്‍കി താരം ; പിന്തുണയുമായി  ആരാധകര്‍ 

> **Lead Summary:** പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദുര്‍ഗ കൃഷ്ണ . വിമാനമെന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ കൃഷ്ണ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത് . അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് ദുര്‍ഗ കൃഷ്ണ. ഫ്ലവേര്‍സ് ചാനലിലെ സ്റ്റാര്‍ മാജിക്‌ എന്ന ഷോയിലൂടെയും താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി . വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയമികവ് പുറത്തെടുത്ത് മുന്നേറുകയാണ് നടി.

## Article Content

പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദുര്‍ഗ കൃഷ്ണ . വിമാനമെന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ കൃഷ്ണ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത് . അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് ദുര്‍ഗ കൃഷ്ണ. ഫ്ലവേര്‍സ് ചാനലിലെ സ്റ്റാര്‍ മാജിക്‌ എന്ന ഷോയിലൂടെയും താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി . വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയമികവ് പുറത്തെടുത്ത് മുന്നേറുകയാണ് നടി.

അടുത്തിടെയായിരുന്നു ദുര്‍ഗ വിവാഹിതയായത്. വിവാഹ ഫോട്ടോകളും മറ്റും താരം പങ്കുവെക്കുകയും ചെയ്തിരുന്നു .  അര്‍ജുന്‍ രവീന്ദ്രനുമായുള്ള പ്രണയത്തെക്കുറിച്ച് വാചാലയായുള്ള ദുര്‍ഗയുടെ അഭിമുഖം വൈറലായി മാറിയിരുന്നു. പിന്തുണ മാത്രമല്ല വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട് താരത്തിന്. വിമര്‍ശകന് ദുര്‍ഗ നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്.

പുതിയ സിനിമയായ മധുരം ജീവാമൃത ബിന്ദുവിന്റെ പൂജ ചടങ്ങിന്റെ ചിത്രങ്ങള്‍ ദുര്‍ഗ പങ്കുവെച്ചിരുന്നു. അര്‍ജുനൊപ്പമായി വിളക്ക് തെളിയിക്കുന്നതിന്റെയും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളായിരുന്നു ദുര്‍ഗ പോസ്റ്റ് ചെയ്തത്. 4 യുവസംവിധായകരാണ് മധുരം ജീവാമൃതബിന്ദുവിലൂടെ ഒന്നിക്കുന്നത്. ദുര്‍ഗയുടെ ചിത്രത്തിന് കീഴിലായി ഒരാള്‍ മോശം കമന്റുമായെത്തിയിരുന്നു.

സ്വന്തം പെണ്ണിനെ വേറെ ഒരുത്തന്‍ ലിപ് ലോക് ചെയ്തു, ഇവന് നാണമില്ലേയെന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലേയെന്നായിരുന്നു നടി തിരിച്ച് ചോദിച്ചത്. വിമര്‍ശകന്റെ കമന്റും ദുര്‍ഗയുടെ മറുപടിയും നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. നിരവധി പേരാണ് ദുര്‍ഗയ്ക്ക് പിന്തുണ അറിയിച്ചെത്തിയത്.

കുടുക്ക് 2025 ലെ ലിപ് ലോക്ക് സീനിനെക്കുറിച്ച് പറഞ്ഞുള്ള ദുര്‍ഗയുടേയും കൃഷ്ണ ശങ്കറിന്റേയും അഭിമുഖം യൂട്യൂബിലൂടെ വൈറലായി മാറിയിരുന്നു. നേരത്തെ 2 സിനിമകളില്‍ ലിപ് ലോക് ചെയ്തിരുന്നുവെന്നും, കിച്ചുവിന് ആ രംഗം ചിത്രീകരിക്കുമ്പോള്‍ നാണമായിരുന്നുവെന്നും ദുര്‍ഗ പറഞ്ഞിരുന്നു. എന്നാല്‍ ആക്ഷന്‍ പറഞ്ഞപ്പോള്‍ കിച്ചു ഗംഭീര പെര്‍ഫമോന്‍സായിരുന്നു എന്നും ദുർഗ പറഞ്ഞിരുന്നു. ഫൈറ്റ് ചെയ്ത് പരിക്ക് പറ്റി കിടന്നപ്പോള്‍ ആരും അന്വേഷിച്ചിരുന്നില്ലെന്നും രണ്ട് സെക്കന്‍ഡ് ലിപ് ലോക്കിനെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചതെന്നായിരുന്നു കൃഷ്ണ ശങ്കര്‍ പറഞ്ഞത്.

ജോലിയുടെ ഭാഗമായാണ് അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ദുര്‍ഗയെന്ന വ്യക്തിയോ കിച്ചുവോ അല്ല അത് ചെയ്തത്. ഇതേക്കുറിച്ച് നേരത്തെ തന്നെ തങ്ങള്‍ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നുവെന്നും ഇരുവരും അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കഥാപാത്രങ്ങള്‍ക്ക് വേണ്ടിയായാണ് അത് ചെയ്തത്. സംവിധായകന്‍ കട്ട് പറയുന്നതോടെ അത് തീരുകയും ചെയ്തു.

ലിപ് ലോക് രംഗത്തെക്കുറിച്ച് അര്‍ജുനോട് നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് പ്രശ്‌നമൊന്നുമില്ലായിരുന്നു. വീട്ടുകാരോട് ഈ രംഗത്തെക്കുറിച്ച് പറഞ്ഞത് അര്‍ജുനാണ്. ഇത്രയും നന്നായി തന്നെ പിന്തുണയ്ക്കുന്ന ഭര്‍ത്താവിനെ ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ദുര്‍ഗ പറഞ്ഞിരുന്നു. വിവാഹ ശേഷം ചാനല്‍ പരിപാടികളില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. ദുര്‍ഗ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് അര്‍ജുന്‍ പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/4111/star-responds-to-critics-fans-with-support)