---
title: "അദ്ദേഹത്തിന്റെ ആ ഒരൊറ്റ ചോദ്യമാണ് എന്നെ  സിനിമകളിലേക്ക് എത്തിച്ചത്; ആന്റണി പെരുമ്പാവൂര്‍ പറയുന്നു "
english_title: "Antony Perumbavoor reveals about his friendship with Mohanlal."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41065/antony-perumbavoor-reveals-about-his-friendship-with-mohanlal"
published_at: "2022-05-06T10:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274afa632374_antony.jpg"
keywords: []
---

# അദ്ദേഹത്തിന്റെ ആ ഒരൊറ്റ ചോദ്യമാണ് എന്നെ  സിനിമകളിലേക്ക് എത്തിച്ചത്; ആന്റണി പെരുമ്പാവൂര്‍ പറയുന്നു 

> **Lead Summary:** താനും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂര്‍. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന ഇന്നത്തെ താന്‍ ഉണ്ടാകില്ലായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

## Article Content

താനും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂര്‍. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന ഇന്നത്തെ താന്‍ ഉണ്ടാകില്ലായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

”30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്.

ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്’

‘ഞാന്‍ ഒരു നടനാണെന്ന് ഇനിയും വിശ്വസിക്കാത്ത ഒരാള്‍ ഞാന്‍ തന്നെയാണ്. അഭിനയം എന്നു പറയുന്നത് എന്താണെന്നറിയാന്‍ എനിക്ക് ലാല്‍ സാറിനെക്കാള്‍ വലിയൊരു അനുഭവമില്ല.

അദ്ദേഹത്തിനൊപ്പം എത്രയോ വര്‍ഷങ്ങളായി നിഴല്‍ പോലെ ഞാനുണ്ട്. നിര്‍മ്മാതാവ് എന്ന വേഷത്തില്‍ ലാല്‍ സാറിനൊപ്പം മുന്നോട്ടു പോകുമ്പോള്‍ അതിന്റെ കൂടെ വരുന്ന കൊച്ചു വേഷങ്ങളില്‍ ഇനിയും പ്രത്യക്ഷപ്പെടുന്നതില്‍ സന്തോഷമേയുള്ളൂ. അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/41065/antony-perumbavoor-reveals-about-his-friendship-with-mohanlal)