---
title: "ഓരോ വ്യകതികള്‍ക്കും അവരുടേതായ ഇഷ്ട്ടങ്ങള്‍ ഉണ്ട്; നിലപാട് വ്യക്തമാക്കി രഞ്ജു രഞ്ജിമാര്‍  "
english_title: "Each person has their own preferences; Ranju Ranjimar clarified his position"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38757/each-person-has-their-own-preferences-ranju-ranjimar-clarified-his-position"
published_at: "2022-04-22T12:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262561e07404_ranju.jpg"
keywords: []
---

# ഓരോ വ്യകതികള്‍ക്കും അവരുടേതായ ഇഷ്ട്ടങ്ങള്‍ ഉണ്ട്; നിലപാട് വ്യക്തമാക്കി രഞ്ജു രഞ്ജിമാര്‍  

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിക്കുന്ന പേരുകളിലൊന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറിന്റേത്. സമൂഹ്യമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

## Article Content

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിക്കുന്ന പേരുകളിലൊന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറിന്റേത്. സമൂഹ്യമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജി രഞ്ജിമാര്‍ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വസ്ത്രം ധരിക്കാനുള്ള ഓരോരുത്തരുടെ സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലയായത്. ഓരോ വ്യക്തികള്‍ക്കും അവരുടേതായ ഇഷ്ടങ്ങള്‍ ഉണ്ടെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നു.

**

രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍ ഇങ്ങനെ...'**

ഓരോ വ്യകതികള്‍ക്കും അവരുടേതായ ഇഷ്ട്ടങ്ങള്‍ ഉണ്ട്. അത് വസ്ത്രമായാലും, സെക്സ് ഫീല്‍ ആയാലും, റിലേഷന്‍ഷിപ് ആയാലും, മറ്റെന്തുമായാലും. അത് അവരുടെ മാത്രം ഇഷ്ട്ടമാണ്. അതിനെ വേണ്ട എന്ന് വയ്ക്കുന്നതും വേണമെന്ന് വയ്ക്കുന്നതും അനുകൂലിക്കുന്നതും. വിമര്‍ശിക്കുന്നതുമൊക്കെ ഓരോത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിനെ ഒന്നും ഞങ്ങളാരും കുറ്റപ്പെടുത്താറുമില്ലെന്നാണ്' രഞ്ജു രഞ്ജിമാർ കുറിപ്പില്‍ പറയുന്നത്.

'ഇവിടെ ചില മനുഷ്യരുടെ കമന്റ്സും മറ്റും കാണുമ്പോള്‍, നേരം വെളുത്തിട്ടില്ലെന്ന്' തോന്നുന്നു എന്ന് പറയുന്നതിനോടൊപ്പമാണ് വസ്ത്രധാരണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെയ്ക്കുന്നത്.

'ഞാന്‍ എന്ത് വസ്ത്രമിടുന്നു എന്റെ തുട ഭാഗം കണ്ടു എന്റെ മാറിടങ്ങള്‍ കണ്ടു എന്നൊക്കെ ചര്‍ച്ചയക്കുന്നവരോടു ഒന്ന് പറയട്ടെ, ഏതു സാഹചര്യത്തിലും എന്റെ സന്തോഷങ്ങളാണ് ഞാന്‍ കണ്ടെത്തുന്നത്. നിങ്ങളുടെ ജഡ്ജ്മെന്റ് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണെന്നാണ്' രഞ്ജിമാർ പറയുന്നത്.

'പണ്ടൊക്കെ ഞാന്‍ വിദേശത്ത് ആര്‍ട്ടിസ്റ്റുകളുടെ കൂടെ പോകുമ്പോള്‍ ഞാന്‍ അനുഭവിച്ച വേദനയുണ്ട്. ഒരു സൈഡില്‍ എന്റെ ജെണ്ടര്‍, എക്പ്രസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ. മറ്റൊന്ന് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാനുള്ള മോഹം. ഒരിക്കല്‍ ഞാന്‍ എന്നോട് തന്നെ പറയുമായിരുന്നു ഒരു നാള്‍ നീ നീയായി ഇവിടെ വരും.

ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുമെന്ന്. എനിക്ക് ഒരിക്കല്‍ നഷ്ട്ടമായത് ഇപ്പോള്‍ ആസ്വദിക്കുകയാണ്. അതിന് എന്റെ പ്രായമോ, ചുറ്റുമുള്ള ചില സദാചാരമോ കുലസ്ത്രീ പുരണമോ ഒന്നും എനിക്ക് തടസമല്ലെന്നും' പറയുന്നു. 

'ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം എന്റെ തല ഉയര്‍ന്നു തന്നെ ഇരിക്കും. ഈ വസ്ത്രങ്ങള്‍ ധരിച്ചു ഒരു കുടുംബവും ഇല്ലാണ്ടാക്കാനും ഉദ്ദേശിക്കുന്നില്ല. എന്നും എല്ലാവരോടും സ്‌നേഹവും ബഹുമാനവും മാത്രമേ ഉള്ളു, ദയവു ചെയ്തു എന്റെ സന്തോഷങ്ങള്‍ കൂടി കാണണം, അതൊരിക്കലും എന്റെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ മുക്കി കളയരുത് ' എന്ന് പറഞ്ഞ് കൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/38757/each-person-has-their-own-preferences-ranju-ranjimar-clarified-his-position)