#Mohanlal #Vismaya Mohanlal #Cyber Attack #Empuraan #NEET Protest
(https://moviemax.in/) നടന്‍ മോഹന്‍ലാലിനെതിരെയും മകള്‍ വിസ്മയ മോഹന്‍ലാലിനെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണം. സമരത്തിന് അനുകൂലമായി വിസ്മയ പോസ്റ്റിട്ടതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ അധിക്ഷേപങ്ങളും ഭീഷണികളും ഉയരുന്നത്. സമരത്തെ പിന്തുണച്ച് വിസ്മയ മോഹന്‍ലാല്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ താരപുത്രിക്ക് നേരെ കടുത്ത വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നത്.
മകളെ വകതിരിവ് പഠിപ്പിക്കണമെന്നും പിതാവിന്റെ ചെലവിൽ വിദേശത്തിരുന്ന് ഭാരത സർക്കാരിനെതിരെ കളിക്കേണ്ടെന്നും ആവശ്യപ്പെട്ട് കമന്റുകളുമായി ഒരുകൂട്ടം ആളുകൾ മോഹൻലാലിന്റെ ഔദ്യോഗിക പേജുകളിലേക്ക് എത്തുകയായിരുന്നു.വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ 'തുടക്കം കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട' എന്നും, സിനിമ നല്ലതായാലും കാണില്ലെന്നും തുടങ്ങി കടുത്ത ഭീഷണികളാണ് ഉയരുന്നത്.
'എമ്പുരാൻ' സിനിമയുടെ വിവാദങ്ങളും ലോകകപ്പിൽ സ്പെയിനിന്റെ വിജയം ആഘോഷിച്ച പഴയ പോസ്റ്റുകളും കുത്തിപ്പൊക്കിയാണ് ഇപ്പോൾ മോഹൻലാലിനെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നത്.
അതേസമയം ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ നടനും ബിജെപി നേതാവും എൻഎഫ്ഡിസി ചെയർമാനുമായ കൃഷ്ണകുമാറിന്റെ വിവാദ പരാമർശം."കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ .... ഡൽഹി..." എന്നാണ് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം.നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ 'കോക്കറോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന സമരം ശക്തമാകുന്നതിനിടയിലാണ് കൃഷ്ണകുമാറിന്റെ പോസ്റ്റ്.
Content Highlight: Mohanlal and Daughter Vismaya Face Cyber Attack Over Protest Support Post
#Mohanlal #Vismaya Mohanlal #Cyber Attack #Empuraan #NEET Protest




























