---
title: "ഒപ്പം ഇരിക്കാന്‍ ഞാന്‍ വന്നാല്‍ ഗീത വിജയന്‍ പതുക്കെ എഴുന്നേറ്റ് പോകും, പിന്നീടാണ് ആ കാര്യം മനസ്സിലായത്; സിദ്ദിഖ്"
english_title: "Geeta Vijayan would slowly get up if I came to sit with her, only then did she realize that; Siddique"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37350/geeta-vijayan-would-slowly-get-up-if-i-came-to-sit-with-her-only-then-did-she-realize-that-siddique"
published_at: "2022-04-13T07:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256339fb04bb_sidhiq.jpg"
keywords: []
---

# ഒപ്പം ഇരിക്കാന്‍ ഞാന്‍ വന്നാല്‍ ഗീത വിജയന്‍ പതുക്കെ എഴുന്നേറ്റ് പോകും, പിന്നീടാണ് ആ കാര്യം മനസ്സിലായത്; സിദ്ദിഖ്

> **Lead Summary:** ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ദിഖ്. ഒരു അഭിമുഖത്തിലാണ് മുകേഷും അശോകനും ജഗദീഷും എല്ലാം ചേര്‍ന്ന് തന്നെ കുറിച്ച് ചിത്രത്തിലെ നായികയായ ഗീത വിജയനോട് പറഞ്ഞ കള്ളത്തെ കുറിച്ചാണ് സിദ്ദിഖ് പറയുന്നത്.

## Article Content

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ദിഖ്. ഒരു അഭിമുഖത്തിലാണ് മുകേഷും അശോകനും ജഗദീഷും എല്ലാം ചേര്‍ന്ന് തന്നെ കുറിച്ച് ചിത്രത്തിലെ നായികയായ ഗീത വിജയനോട് പറഞ്ഞ കള്ളത്തെ കുറിച്ചാണ് സിദ്ദിഖ് പറയുന്നത്.

‘ ഇന്‍ ഹരിഹര്‍ നഗര്‍ ചെയ്യുമ്പോള്‍ ഞാനാണ് ഏറ്റവും ജൂനിയര്‍. മുകേഷും ജഗദീഷും അശോകനുമൊക്കെ എന്നേക്കാള്‍ സീനിയര്‍ ആക്ടേഴ്‌സാണ്. അപ്പോള്‍ പ്രധാനമായും അവര്‍ എന്നെയാണ് റാഗ് ചെയ്യുന്നത്.

എനിക്കാണെങ്കില്‍ ഈ സിനിമ വേണം . ഇവര്‍ നാല് പേരും കൂടി ഇരിക്കുന്നിടത്തേക്ക് അവര്‍ക്കൊപ്പം ഇരിക്കാന്‍ ഞാന്‍ വന്നാല്‍ ഗീത വിജയന്‍ പതുക്കെ എഴുന്നേറ്റ് പോകും. ഞാന്‍ വിചാരിച്ചു അവര്‍ക്ക് എന്നെ അങ്ങനെ പരിചയമൊന്നുമില്ലല്ലോ അതുകൊണ്ടായിരിക്കുമെന്ന്.

കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് കാര്യം മനസിലാക്കുന്നത്. ഇവര്‍ മൂന്ന് പേരും കൂടെ ഗീത വിജയന്റെ അടുത്ത് പറഞ്ഞിരിക്കുന്നത് എനിക്ക് ഭ്രാന്താണെന്നും ഭ്രാന്താശുപത്രിയില്‍ നിന്നും കൊണ്ടുവന്നിരിക്കുകയാണെന്നുമാണ്.

ഞാന്‍ സംവിധായകന്‍ സിദ്ദിഖിന്റെ അടുത്ത സുഹൃത്താണെന്നും അതുകൊണ്ട് റോള്‍ കൊടുത്തിരിക്കുകയാണെന്നുമാണ് പറഞ്ഞുവെച്ചിരിക്കുന്നത്. റോള്‍ കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ഇയാള്‍ സിദ്ദിഖിനെ കൊല്ലുമെന്നും പറഞ്ഞുവെച്ചു. ഇത് കേട്ടിട്ട് ഇവര്‍ക്ക് എന്നെ പേടിയാണ്. പിന്നീട് ഇതിന്റെ സത്യാവസ്ഥ അവര്‍ തന്നെ ഗീതയോട് പറഞ്ഞു. സിദ്ദിഖ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37350/geeta-vijayan-would-slowly-get-up-if-i-came-to-sit-with-her-only-then-did-she-realize-that-siddique)