#Vamanapuram Accident #KSRTC Bus Accident #Thiruvananthapuram News #MC Road Accident
തിരുവനന്തപുരം: (https://truevisionnews.com/) വാമനപുരം എം.സി റോഡിൽ രണ്ടു കെ.എസ്.ആർ.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക് . ആരുടേയും പരിക്ക് ഗുരുതരമല്ല. കാരേറ്റ് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്, വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയതായിരുന്നു.
ഈ സമയം അതേ ദിശയിൽ പിന്നാലെ വന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസ് നിറുത്തിയിട്ടിരുന്ന ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതിനു പിന്നാലെ വന്ന കാർ ബസിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിൽ കാറിലും ബസിലുമായി യാത്ര ചെയ്തിരുന്ന അഞ്ചുപേർക്കാണ് പരിക്കേറ്റത്.
ഇവരെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുൻപിൽ നിർത്തിയ ബസിന് പിന്നിൽ വന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Content Highlight: 5 Injured As Two KSRTC Buses And Car Collide In Vamanapuram
#Vamanapuram Accident #KSRTC Bus Accident #Thiruvananthapuram News #MC Road Accident
































