കോഴിക്കോട് കൊയിലാണ്ടിയിൽ സെൻസസ് ഡ്യൂട്ടിക്കിടെ വനിതാ എന്യൂമറേറ്റർക്ക് മദ്യപാനിയുടെ ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ സെൻസസ് ഡ്യൂട്ടിക്കിടെ വനിതാ എന്യൂമറേറ്റർക്ക് മദ്യപാനിയുടെ ആക്രമണം
2026-07-11T11:40:00 | By Krishnapriya S R
#Latest News #Kozhikode #Census duty #Female Enumerator Attacked

കോഴിക്കോട്: (truevisionnews.com) സെന്‍സസ് ജോലിക്കായി എത്തിയ വനിതാ എന്യൂമറേറ്റര്‍ക്ക് നേരെ മദ്യപാനിയുടെ അതിക്രമം. കൊയിലാണ്ടി അരങ്ങാടത്ത് തങ്ങള്‍മുക്കിലാണ് സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെ വീടുകളിലെത്തി വിവരം ശേഖരിക്കുന്നതിനിടെയാണ് എന്യൂമറേറ്റര്‍ക്ക് ദുരനുഭവമുണ്ടായത്.

സെന്‍സസ് വിവരശേഖരണത്തിനായി വീടിന്റെ മുറ്റത്ത് എത്തിയ എന്യൂമറേറ്ററെ മദ്യപിച്ചെത്തിയ ഒരാള്‍ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളില്‍ നിന്ന് രക്ഷപ്പെടാനായി സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും, അവിടെയും ഇയാള്‍ പെപ്പര്‍ സ്‌പ്രേയുമായി പിന്തുടര്‍ന്നെത്തി ആക്രമണം തുടര്‍ന്നു.

ഗേറ്റ് തകര്‍ത്ത് അകത്തുകയറാനും ഇയാള്‍ ശ്രമിച്ചതായി എന്യൂമറേറ്റര്‍ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കൂടെ ഭര്‍ത്താവ് ഉണ്ടായിരുന്നത് കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് എന്യൂമറേറ്റര്‍ പറഞ്ഞു. സെന്‍സസ് ഡ്യൂട്ടി തുടങ്ങിയത് മുതല്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും, പലയിടങ്ങളിലും തെരുവുനായകളുടെ ശല്യം കാരണം ജോലിക്കായി പോകുന്നത് ദുഷ്കരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Female enumerator attacked by a drunkard while on census duty in Koyilandy.

#Latest News #Kozhikode #Census duty #Female Enumerator Attacked

Next TV

Related Stories
മലബാറിന്റെ സ്വപ്നം പൊലിയുന്നു: കുറ്റ്യാടി-മട്ടന്നൂർ നാലുവരി റോഡ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ

Jul 11, 2026 12:19 PM

മലബാറിന്റെ സ്വപ്നം പൊലിയുന്നു: കുറ്റ്യാടി-മട്ടന്നൂർ നാലുവരി റോഡ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ

കുറ്റ്യാടി-മട്ടന്നൂർ നാലുവരി പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ...

Read More >>
ചെറിയ മുറിവിന് എന്തിന് അനസ്‌തേഷ്യ? ഇഞ്ചക്ഷൻ എടുത്ത ഉടനെ ബോധം പോയി, വെള്ളം പോലും കൊടുക്കാന്‍ സമ്മതിച്ചില്ല'; കുഞ്ഞിന്റെ  മൃതദേഹവുമായി  പ്രതിഷേധിക്കുമെന്ന് ബന്ധുക്കൾ

Jul 11, 2026 11:35 AM

ചെറിയ മുറിവിന് എന്തിന് അനസ്‌തേഷ്യ? ഇഞ്ചക്ഷൻ എടുത്ത ഉടനെ ബോധം പോയി, വെള്ളം പോലും കൊടുക്കാന്‍ സമ്മതിച്ചില്ല'; കുഞ്ഞിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് ബന്ധുക്കൾ

പയ്യന്നൂർ ബേബി മെമ്മോറിയൽ | ചികിത്സാ പിഴവ് ആരോപണം | രണ്ടര വയസ്‌കാരന്റെ മരണം | പ്രതിഷേധം കടുപ്പിക്കാന്‍ കുടുംബം| ദേവാൻഷിൻറെ മരണം...

Read More >>
വിഴിഞ്ഞം ഓഹരിക്കൈമാറ്റം: പാർട്ടിക്കുള്ളിൽ ഭിന്നതയില്ല, അദാനിക്ക് പിന്തുണ നല്‍കുന്നത് സിപിഐഎം ആണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്  ' - എം.വി. ഗോവിന്ദൻ

Jul 11, 2026 11:12 AM

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: പാർട്ടിക്കുള്ളിൽ ഭിന്നതയില്ല, അദാനിക്ക് പിന്തുണ നല്‍കുന്നത് സിപിഐഎം ആണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ' - എം.വി. ഗോവിന്ദൻ

വിഴിഞ്ഞം പദ്ധതി | വിഴിഞ്ഞം പദ്ധതിയുടെ ഓഹരിക്കൈമാറ്റം | സിപിഐഎം സംസ്ഥാന സെക്രട്ടറി | എം.വി. ഗോവിന്ദൻ | അദാനി ഗ്രൂപ്പ്...

Read More >>
'എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നത്, വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി ജി. സുധാകരൻ മാറി ' -  വി കെ സനോജ്

Jul 11, 2026 10:56 AM

'എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നത്, വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി ജി. സുധാകരൻ മാറി ' - വി കെ സനോജ്

ജി. സുധാകരൻ | വി കെ സനോജ് | മെഡിക്കല്‍ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം | ആലപ്പുഴ മെഡിക്കല്‍ കോളേജ് | ഡി വൈ എഫ്‌ ഐ...

Read More >>
പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, പന്നിപ്പടക്കം എറിഞ്ഞു; ആട് ഷമീറും സംഘവും അറസ്റ്റിൽ

Jul 11, 2026 10:56 AM

പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, പന്നിപ്പടക്കം എറിഞ്ഞു; ആട് ഷമീറും സംഘവും അറസ്റ്റിൽ

പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പന്നിപ്പടക്കം എറിഞ്ഞു പ്രതി...

Read More >>
Top Stories

News Roundup

GCC News