#R. Sugathan #BJP Councilor #KAPPA
തിരുവനന്തപുരം: (https://truevisionnews.com/) കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന കൗൺസിലർക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്നാണ് ആവശ്യം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈകോടതി അയോഗ്യനാക്കിയ, വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതന് ജൂലൈ 24നകം വീണ്ടും സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടമാകും. ബി.ജെ.പിയുടെ മറ്റു കൗൺസിലർമാരെയും അയോഗ്യരാക്കിയിരുന്നെങ്കിലും അവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു.
കാപ്പാ ചുമത്തപ്പെട്ട പ്രതിക്ക് ഇത്തരമൊരു സാങ്കേതിക ഇളവ് നൽകുന്നതിന് നിയമപരമായ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. സുഗതന്റെ ജാമ്യഹർജി കോടതി നേരത്തെ തള്ളിയതാണ്.
Content Highlight: BJP councilor Sugathan's oath-taking plea to be decided today

































