പത്തനംതിട്ട വ്യാജ പീഡന പരാതി: പോക്സോ കേസിൽ മലക്കംമറിഞ്ഞ് പൊലീസ്, പരാതിയിലും കസ്റ്റഡി മർദ്ദനത്തിലും അന്വേഷണം ശക്തമാക്കുന്നു

പത്തനംതിട്ട വ്യാജ പീഡന പരാതി: പോക്സോ കേസിൽ മലക്കംമറിഞ്ഞ് പൊലീസ്, പരാതിയിലും കസ്റ്റഡി മർദ്ദനത്തിലും അന്വേഷണം ശക്തമാക്കുന്നു
Jul 6, 2026 11:55 AM | By Krishnapriya S R
#Latest News #Pathanamthitta #Fake Sexual Harassment Complaint

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നു. പത്തുപേർക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കാൻ പ്രണയനൈരാശ്യം മാത്രമാണോ കാരണമായതെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കേസ് അവസാനിപ്പിക്കാൻ കൂടൽ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും, ജില്ലാ പൊലീസ് മേധാവിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് അന്വേഷണം കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു. പോക്സോ കേസ് ആയതിനാൽ കുട്ടിയെ വീണ്ടും കൗൺസിലിംഗിന് വിധേയമാക്കാനും, വിശദമായ അന്വേഷണത്തിന് ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം.

അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിലും അന്വേഷണം ആരംഭിച്ചു. മർദ്ദനത്തിനിരയായ യുവാവ് നേരിട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയതോടെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും മർദ്ദനവും പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നാണ് സൂചന.

Content Highlight: fake sexual harassment complaint in Pathanamthitta

#Latest News #Pathanamthitta #Fake Sexual Harassment Complaint

Next TV

Related Stories
കോഴിക്കോട് കായക്കൊടിയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

Jul 6, 2026 01:40 PM

കോഴിക്കോട് കായക്കൊടിയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട് കായക്കൊടിയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച യുവാവ്...

Read More >>
'ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു, വെള്ളം ചോദിച്ചപ്പോൾ ഞാൻ കൊടുത്തു'; ചോരക്കറ ഉണങ്ങും മുൻപ് ദൃക്‌സാക്ഷിയായി ചമഞ്ഞ പ്രതിയെ പൊക്കി പോലീസ്

Jul 6, 2026 01:21 PM

'ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു, വെള്ളം ചോദിച്ചപ്പോൾ ഞാൻ കൊടുത്തു'; ചോരക്കറ ഉണങ്ങും മുൻപ് ദൃക്‌സാക്ഷിയായി ചമഞ്ഞ പ്രതിയെ പൊക്കി പോലീസ്

നെയ്യാറ്റിൻകരയിലെ ഇരുപത്തിരണ്ടുകാരന്റെ അരുംകൊല, ദൃക്സാക്ഷി വിവരണം നടത്തിയ യുവാവ് കേസിലെ പ്രധാന...

Read More >>
'ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്, മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു'; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Jul 6, 2026 12:56 PM

'ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്, മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു'; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ പലര്‍ക്കും ലഹരി ലഭിക്കുന്നതായി വിവരമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ്...

Read More >>
'നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയത്';  രൂക്ഷവിമർശനവുമായി  പാറക്കൽ അബ്ദുള്ള എം എൽ എ

Jul 6, 2026 11:12 AM

'നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയത്'; രൂക്ഷവിമർശനവുമായി പാറക്കൽ അബ്ദുള്ള എം എൽ എ

'നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയത്'; രൂക്ഷവിമർശനവുമായി പാറക്കൽ അബ്ദുള്ള എം എൽ...

Read More >>
Top Stories

News Roundup

GCC News