സിപിഎമ്മിൽ കടുത്ത വിഭാഗീയത; എം.വി. ഗോവിന്ദൻ കമ്മ്യൂണിസ്റ്റല്ല, വെറും അധികപ്പറ്റ്! രാജിവെക്കണമെന്ന് ജി. സുധാകരൻ

സിപിഎമ്മിൽ കടുത്ത വിഭാഗീയത; എം.വി. ഗോവിന്ദൻ കമ്മ്യൂണിസ്റ്റല്ല, വെറും അധികപ്പറ്റ്! രാജിവെക്കണമെന്ന് ജി. സുധാകരൻ
Jul 6, 2026 11:48 AM | By Krishnapriya S R
#Latest News #Cpim #M.V. Govindan #G. Sudhakaran #Severe factionalism in the CPM

ആലപ്പുഴ: (truevisionnews.com) സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരൻ രംഗത്ത്. എം.വി. ഗോവിന്ദന് വകതിരിവില്ലെന്നും അദ്ദേഹം യഥാർത്ഥ കമ്മ്യൂണിസ്റ്റല്ലെന്നും സുധാകരൻ ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പാർട്ടി നേതൃത്വത്തിനെതിരായ സുധാകരന്റെ തുറന്നടി.

പാർട്ടിയെ തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ തോൽപ്പിക്കുന്ന ഗോവിന്ദന് നേതൃസ്ഥാനത്തിരിക്കാൻ യാതൊരു യോഗ്യതയുമില്ലെന്ന് സുധാകരൻ പറഞ്ഞു. ഗോവിന്ദനെ ഒരു 'സൈദ്ധാന്തികനായി' വിശേഷിപ്പിക്കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും, അദ്ദേഹം പാർട്ടിക്ക് ഒരു അധികപ്പറ്റ് മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നാൽ എങ്ങനെയാണ് വർഗ്ഗവഞ്ചകനാകുക എന്ന് ചോദിച്ച സുധാകരൻ, യഥാർത്ഥ വർഗ്ഗവഞ്ചകൻ എം.വി. ഗോവിന്ദനാണെന്നും തുറന്നടിച്ചു. തന്റെ പേര് പരാമർശിക്കാതെ എം.വി. ജയരാജൻ നടത്തിയ പ്രസ്താവനകളെയും സുധാകരൻ ചോദ്യം ചെയ്തു. തെറ്റുകൾ തിരുത്താത്തവർ ചരിത്രത്തിന്റെ ചവിറ്റുകുട്ടയിലാകുമെന്ന് മുന്നറിയിപ്പ് നൽകിയ സുധാകരൻ, നേതൃസ്ഥാനത്തിരുന്ന് പാർട്ടിയെ നശിപ്പിക്കാനാണ് ഗോവിന്ദൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു.

കസേരയിൽ ഇരുന്നുള്ള വർത്തമാനം അവസാനിപ്പിക്കണമെന്നും, അല്പമെങ്കിലും നാണമുണ്ടെങ്കിൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വയം തിരുത്താൻ കഴിയാത്തയാൾക്ക് മറ്റുള്ളവരെ തിരുത്താൻ എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Content Highlight: G. Sudhakaran levels sharp criticism against M.V. Govindan.

#Latest News #Cpim #M.V. Govindan #G. Sudhakaran #Severe factionalism in the CPM

Next TV

Related Stories
'നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയത്';  രൂക്ഷവിമർശനവുമായി  പാറക്കൽ അബ്ദുള്ള എം എൽ എ

Jul 6, 2026 11:12 AM

'നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയത്'; രൂക്ഷവിമർശനവുമായി പാറക്കൽ അബ്ദുള്ള എം എൽ എ

'നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയത്'; രൂക്ഷവിമർശനവുമായി പാറക്കൽ അബ്ദുള്ള എം എൽ...

Read More >>
'കാഫിർ സ്ക്രീൻ ഷോട്ട് ഞാൻ പത്ത് പേർക്ക് എങ്കിലും അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ.....? അതിന് കഴിഞ്ഞാൽ ഞാനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ...'; വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

Jul 6, 2026 10:30 AM

'കാഫിർ സ്ക്രീൻ ഷോട്ട് ഞാൻ പത്ത് പേർക്ക് എങ്കിലും അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ.....? അതിന് കഴിഞ്ഞാൽ ഞാനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ...'; വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

'കാഫിർ സ്ക്രീൻ ഷോട്ട് ഞാൻ പത്ത് പേർക്ക് എങ്കിലും അയച്ചെന്ന് തെളിയിക്കാൻ കഴിയുമോ'? വെല്ലുവിളിച്ച് ജിതിൻ...

Read More >>
പ്രാർത്ഥന വിഫലം ....! കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Jul 6, 2026 10:19 AM

പ്രാർത്ഥന വിഫലം ....! കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം...

Read More >>
വലിയ ആശ്വാസം ഒന്നുമില്ല...! സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, അറിയാം ഇന്നത്തെ പൊന്നിന്റെ  വില

Jul 6, 2026 09:55 AM

വലിയ ആശ്വാസം ഒന്നുമില്ല...! സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, അറിയാം ഇന്നത്തെ പൊന്നിന്റെ വില

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, അറിയാം ഇന്നത്തെ പൊന്നിന്റെ ...

Read More >>
Top Stories

News Roundup

GCC News