മദ്യപാനത്തിനിടെ കത്തിക്കയറിയ പക; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച അജ്മൽ ഒടുവിൽ പിടിയിൽ

മദ്യപാനത്തിനിടെ കത്തിക്കയറിയ പക; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച അജ്മൽ ഒടുവിൽ പിടിയിൽ
Jul 5, 2026 12:07 PM | By Susmitha Surendran
#Kaipamangalam #CrimeNews #KeralaPolice #Assault #LatestNews #Edathiruthy

കയ്പമംഗലം:  (https://truevisionnews.com/) കള്ളുഷാപ്പിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് വൈപ്പിൻകാട്ടിൽ അജ്മൽ (22) ആണ് അറസ്റ്റിലായത്. വലപ്പാട് അരയംപറമ്പിൽ ദേവപ്രയാഗിനെ (19) വെട്ടിപ്പരിക്കേൽപ്പിക്കുകയും ഇയാളുടെ സ്കൂട്ടർ തകർക്കുകയും ചെയ്ത കേസിലാണ് നടപടി.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ എടത്തിരുത്തി കനാൽ കള്ള് ഷാപ്പിലായിരുന്നു സംഭവം. ദേവപ്രയാഗും അജ്മലും രോഹനും ഒരുമിച്ച് കള്ള് കുടിക്കാൻ ഷാപ്പിൽ എത്തിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പരസ്പരം അസഭ്യം പറയുകയും ചെയ്തു.

ഇതിലുണ്ടായ വൈരാഗ്യത്തെ തുടർന്ന് അജ്മൽ വാളെടുത്ത് ദേവപ്രയാഗിന്റെ കൈക്കും കാലിനും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദേവപ്രയാഗിന്റെ സ്കൂട്ടറും വാളുകൊണ്ട് വെട്ടി നശിപ്പിച്ചു.

അജ്മൽ രണ്ട് വധശ്രമം ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കയ്പമംഗലം എസ്.എച്ച്.ഒ ബിജിത്ത്, എസ്.ഐ ജ്വോഷർ, എ.എസ്.ഐ രാജേഷ്, ജി.എസ്.സി.പി.ഒമാരായ സുനിൽകുമാർ, പ്രജിത്ത്, സിനോജ്, സി.പി.ഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Content Highlight: Rage flares up during a drinking session; Ajmal, who hacked and injured a young man, finally arrested.

#Kaipamangalam #CrimeNews #KeralaPolice #Assault #LatestNews #Edathiruthy

Next TV

Related Stories
ജോലിഭാരം ഏറ്റെടുക്കാൻ പറ്റാത്തവർ ഒഴിഞ്ഞുപോകും, പുതിയ ആളുകളെ നിയമിക്കും; പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നവർ രാജി വെച്ചതിൽ കെ. മുരളീധരൻ

Jul 5, 2026 11:45 AM

ജോലിഭാരം ഏറ്റെടുക്കാൻ പറ്റാത്തവർ ഒഴിഞ്ഞുപോകും, പുതിയ ആളുകളെ നിയമിക്കും; പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നവർ രാജി വെച്ചതിൽ കെ. മുരളീധരൻ

തന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നവർ രാജി വെച്ച സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ...

Read More >>
ശ്രദ്ധിച്ചോ ...അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വന്നാൽ തുറക്കരുത്; ബിസിനസ് സ്ഥാപനങ്ങളെ പൂട്ടിക്കാൻ വാട്‌സാപ്പിൽ പുതിയ കെണി

Jul 5, 2026 11:31 AM

ശ്രദ്ധിച്ചോ ...അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വന്നാൽ തുറക്കരുത്; ബിസിനസ് സ്ഥാപനങ്ങളെ പൂട്ടിക്കാൻ വാട്‌സാപ്പിൽ പുതിയ കെണി

വാട്‌സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പുതിയ സൈബർ തട്ടിപ്പ്, ജാഗ്രത പാലിക്കണമെന്ന്...

Read More >>
Top Stories

News Roundup

News from Regional Network