Jul 5, 2026 11:45 AM

#Health Minister #K. Muraleedharan #Resignation #personal staff

തിരുവനന്തപുരം: (https://truevisionnews.com/) ജോലിഭാരം ഏറ്റെടുക്കാൻ പറ്റാത്തവർ ഒഴിഞ്ഞുപോകും . തന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നവർ രാജി വെച്ച സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. താൻ രാത്രി 12 മണി വരെ സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന ആളാണെന്നും അത്രയും സമയം ഇരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് ചിലർ സ്വയം ഒഴിഞ്ഞുപോയതെന്നും അദ്ദേഹം പറഞ്ഞു.

ജോലിഭാരം ഏറ്റെടുക്കാൻ പ്രയാസമുള്ളവർ ഒഴിഞ്ഞുപോകുമ്പോൾ പുതിയ ആളുകളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് അവർ സ്വയം പിരിഞ്ഞുപോയതെന്ന് അവർ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സർക്കാർ വന്നതിനുശേഷം എല്ലാവരെയും ആശയ ദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്നും, അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചർച്ചയാകുന്നതെന്നും അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചു.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും എന്നാൽ മഴ കനത്താൽ ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും 'ഡ്രൈ ഡേ' ആചരണം കൂടുതൽ വിപുലീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളേജുകളിൽ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പനി ക്ലിനിക്കുകൾ പൂർണ്ണമായും മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി 200-ഓളം ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്.




Content Highlight: Health Minister K. Muraleedharan has issued a clarification regarding the resignation of members of his personal staff.

#Health Minister #K. Muraleedharan #Resignation #personal staff

Next TV

Top Stories










News Roundup






News from Regional Network