#Latest News #Kasargod #Sexual Assult #Rape Case #Police
കാസർകോട്: ( www.truevisionnews.com ) കാസർകോട് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
പനയാൽ സ്വദേശി നൗഫൽ, പെരുമ്പള സ്വദേശി ഷെരീഫ്, കോട്ടിക്കുളം സ്വദേശി സാലിഖ് എന്നിവരാണ് പിടിയിലായത്.
ഒരു വർഷത്തിനിടെ അഞ്ച് തവണയാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ആദ്യം ഓട്ടോ ഡ്രൈവറാണ് കുട്ടിയെ ലൈംഗികമായി അതിക്രമിച്ചത്. പിന്നീട് ഇയാളുടെ നാല് സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു.
തുടർന്ന് ശിശുക്ഷേമ സമിതി (CWC) നടത്തിയ അന്വേഷണത്തിന് ശേഷം പോലീസിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബേക്കൽ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
ഇതിനിടെ ജില്ലാ ആശുപത്രിയിൽ പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Content Highlight: Three arrested in the case of sexually assaulting a 17-year-old girl with a disability in Kasaragod

































