#Latest News #Complaint #Sexual Assault #Priest Arrested #Kollam
കൊല്ലം: ( www.truevisionnews.com ) കൊല്ലത്ത് പീഡന കേസിൽ പുരോഹിതൻ അറസ്റ്റിൽ. ഫാ. ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 മുതൽ 2024 വരെ പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു. ശേഷം തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു.
Content Highlight: Priest arrested in Kollam following a complaint of sexual assault against a girl who had come to attend a meditation retreat
#Latest News #Complaint #Sexual Assault #Priest Arrested #Kollam
































