കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ചാലക്കുടി പുഴയുടെതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ചാലക്കുടി പുഴയുടെതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
Jul 3, 2026 09:09 PM | By Athira V
#Latest News #Heavy Rain #Peringalkuthu Dam #Chalakudy River

തൃശൂർ: ( www.truevisionnews.com ) കനത്ത മഴയുടെ പശ്ചാത്തലത്തിൽ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് നിലവില്‍ വൈകിട്ട് നാല് മണിക്ക് (03.07.2026 വൈകുന്നേരം 4 മണിക്ക്) 418.20 മീറ്ററായി ഉയര്‍ന്നു.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ക്രസ്റ്റ് ലെവലില്‍ (419.40 മീറ്റര്‍) നിയന്ത്രിച്ചു നിര്‍ത്താനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ തുറന്നിരിക്കുകയാണ്.

ഡാമിലെ ജലനിരപ്പ് 419.40 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

നാളെയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Heavy rains have caused the water level in Peringalkuthu Dam to rise; an alert has been issued to residents along the banks of the Chalakudy River

#Latest News #Heavy Rain #Peringalkuthu Dam #Chalakudy River

Next TV

Related Stories
സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

Jul 3, 2026 09:54 PM

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ...

Read More >>
അവധിയുണ്ട് മക്കളെ....! തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Jul 3, 2026 09:32 PM

അവധിയുണ്ട് മക്കളെ....! തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 04 ശനിയാഴ്ച അവധി...

Read More >>
ഹെൽമറ്റ് ധരിച്ചെത്തി, സ്കൂട്ടർ കുറുകെയിട്ട് തടഞ്ഞു; കാഞ്ഞങ്ങാട് യുവതിയുടെ താലിമാല കവർന്ന രണ്ടംഗസംഘത്തിനായി തിരച്ചിൽ

Jul 3, 2026 09:25 PM

ഹെൽമറ്റ് ധരിച്ചെത്തി, സ്കൂട്ടർ കുറുകെയിട്ട് തടഞ്ഞു; കാഞ്ഞങ്ങാട് യുവതിയുടെ താലിമാല കവർന്ന രണ്ടംഗസംഘത്തിനായി തിരച്ചിൽ

കാഞ്ഞങ്ങാട് മാവുങ്കാലിൽ സ്കൂട്ടറിൽ എത്തിയ മോഷ്ടാക്കൾ യുവതിയുടെ താലിമാല പൊട്ടിച്ചെടുത്ത്...

Read More >>
കൊളാക്കിയല്ലോ കേരളത്തെ....! മലയാളത്തിലോ ഇംഗ്ലീഷിലോ? ചോദിച്ചെഴുതി, ഒടുവിൽ അക്ഷരത്തെറ്റായി; മന്ത്രി കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ വീഡിയോ വൈറൽ

Jul 3, 2026 08:11 PM

കൊളാക്കിയല്ലോ കേരളത്തെ....! മലയാളത്തിലോ ഇംഗ്ലീഷിലോ? ചോദിച്ചെഴുതി, ഒടുവിൽ അക്ഷരത്തെറ്റായി; മന്ത്രി കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ വീഡിയോ വൈറൽ

കേരളം ഇംഗ്ലീഷിലെഴുതിയപ്പോൾ 'കാരളം', സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ...

Read More >>
സുഹൃത്തുക്കളും ഓട്ടോ ഡ്രൈവറും ചേർന്ന് പീഡിപ്പിച്ചത് അഞ്ചുതവണ; പതിനേഴുകാരിയുടെ ലൈംഗികാതിക്രമ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Jul 3, 2026 08:00 PM

സുഹൃത്തുക്കളും ഓട്ടോ ഡ്രൈവറും ചേർന്ന് പീഡിപ്പിച്ചത് അഞ്ചുതവണ; പതിനേഴുകാരിയുടെ ലൈംഗികാതിക്രമ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കാസർകോട് ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ...

Read More >>
Top Stories

News Roundup