ഹെൽമറ്റ് ധരിച്ചെത്തി, സ്കൂട്ടർ കുറുകെയിട്ട് തടഞ്ഞു; കാഞ്ഞങ്ങാട് യുവതിയുടെ താലിമാല കവർന്ന രണ്ടംഗസംഘത്തിനായി തിരച്ചിൽ

ഹെൽമറ്റ് ധരിച്ചെത്തി, സ്കൂട്ടർ കുറുകെയിട്ട് തടഞ്ഞു; കാഞ്ഞങ്ങാട് യുവതിയുടെ താലിമാല കവർന്ന രണ്ടംഗസംഘത്തിനായി തിരച്ചിൽ
Jul 3, 2026 09:25 PM | By Athira V
#Latest News #Thieves #Thali Chain Theft #Kasargod

കാസർകോട്: ( www.truevisionnews.com ) കാസർകോട് കാഞ്ഞങ്ങാട് മാവുങ്കാലിൽ സ്കൂട്ടറിൽ എത്തിയ മോഷ്ടാക്കൾ യുവതിയുടെ താലിമാല പൊട്ടിച്ചെടുത്ത് കടന്നു.

സിന്ധുവിന്റെ മൂന്നു പവനോളം തൂക്കം വരുന്ന മാലയാണ് സംഘം കവർന്നത്. കാഞ്ഞങ്ങാട് മാവുങ്കാലിൽ യുവതി സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ മോഷ്ടാക്കൾ എത്തിയ സ്‌കൂട്ടർ ഇട്ട് തടഞ്ഞാണ് പട്ടാപ്പകൽ കവർച്ച.

പുലയനടുക്കത്തെ രവീന്ദ്രൻ്റെ ഭാര്യ കെ സിന്ധുവിനാണ് താലിമാല നഷ്‌ടപ്പെട്ടത്. യുവതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന മാലയാണ് കവർന്നത്. കാഞ്ഞങ്ങാട് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കവർച്ച.

വെളള നിറത്തിലുള്ള പഴയ മോഡൽ സ്കൂട്ടറിലാണ് രണ്ടംഗസംഘം എത്തിയത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Content Highlight: Thieves arriving on a scooter snatched a young woman's thali chain and fled at Mavunkal, Kanhangad

#Latest News #Thieves #Thali Chain Theft #Kasargod

Next TV

Related Stories
തിങ്കളാഴ്ച ബസ് ഓടില്ല...! ഡീസലടിക്കാൻ പോലും കാശില്ല, വരുമാനത്തിൽ വൻ ഇടിവ്; കാസർഗോഡ് ജില്ലയിൽ ജൂലൈ 6-ന് സ്വകാര്യ ബസ് പണിമുടക്ക്

Jul 3, 2026 11:00 PM

തിങ്കളാഴ്ച ബസ് ഓടില്ല...! ഡീസലടിക്കാൻ പോലും കാശില്ല, വരുമാനത്തിൽ വൻ ഇടിവ്; കാസർഗോഡ് ജില്ലയിൽ ജൂലൈ 6-ന് സ്വകാര്യ ബസ് പണിമുടക്ക്

കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്ര, കാസർഗോഡ് ജില്ല, സ്വകാര്യ ബസ്സുകൾ സൂചന പണിമുടക്ക്...

Read More >>
സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

Jul 3, 2026 09:54 PM

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ...

Read More >>
അവധിയുണ്ട് മക്കളെ....! തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Jul 3, 2026 09:32 PM

അവധിയുണ്ട് മക്കളെ....! തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 04 ശനിയാഴ്ച അവധി...

Read More >>
കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ചാലക്കുടി പുഴയുടെതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Jul 3, 2026 09:09 PM

കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ചാലക്കുടി പുഴയുടെതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കനത്ത മഴ, പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു, ചാലക്കുടി പുഴയുടെതീരത്തുള്ളവര്‍ക്ക് ജാഗ്രതാ...

Read More >>
കൊളാക്കിയല്ലോ കേരളത്തെ....! മലയാളത്തിലോ ഇംഗ്ലീഷിലോ? ചോദിച്ചെഴുതി, ഒടുവിൽ അക്ഷരത്തെറ്റായി; മന്ത്രി കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ വീഡിയോ വൈറൽ

Jul 3, 2026 08:11 PM

കൊളാക്കിയല്ലോ കേരളത്തെ....! മലയാളത്തിലോ ഇംഗ്ലീഷിലോ? ചോദിച്ചെഴുതി, ഒടുവിൽ അക്ഷരത്തെറ്റായി; മന്ത്രി കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ വീഡിയോ വൈറൽ

കേരളം ഇംഗ്ലീഷിലെഴുതിയപ്പോൾ 'കാരളം', സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ...

Read More >>
Top Stories

News Roundup